Posts

Showing posts from 2017

ചുവന്ന ചോക്കുകൊണ്ടുള്ള വൃദ്ധൻ.

Image
Note: ഒരു വായനക്കാരന്റെ പ്രത്യേക നിർദ്ദേശത്തിൽ എഴുതിയതാണിത്.but,ഡാവിഞ്ചിയുടെ പല ദുരൂഹതകളും അദ്ദേഹത്തിന്റെ മരണ ശേഷമാണ് പുറത്തു വന്നത്.അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആത്മഗതം പോലെ എഴുതുന്നതിൽ പരിമിതികൾ ഉണ്ട്.ശെരിയായില്ല എന്നാണ് എന്റെ ഒരു conclusion.so,just read this..,(and thank you dear brother for your encouragement like this. )

നിദ്രാവത്വം

ഒരു നീണ്ട സുഷുപ്തി...! വരം മാറി കിട്ടിയ കുംഭകർണ്ണനെ പോലെ. തൂലികയിൽ മഷി നിറയ്ക്കാതെ, വറ്റി..വറ്റി..! എഴുതുമ്പോൾ.. വാക്കുകൾ മുറിയുന്നു. ഇടറുന്നൊരു വലംകൈ. പലവേള പൂർണ്ണ വിരാമമിടാൻ ശ്രമിച്ചു. സ്വാധീനപ്പെട്ട് കുത്തി നീട്ടി...അർദ്ധവിരാമമായതും വിചിത്രം.! അവസ്സാനിപ്പിക്കാൻ..കഴിയില്ലൊരിക്കലും.. ഇതിവൾ തൻ മനസ്സ്. പക്ഷെ..നോക്കി നിൽക്കെ ക്ഷയിക്കുന്നതു താങ്ങാനാകാതെ- വൃദ്ധി തേടുമിവൾ.. ഇവൾ മാത്രം. എന്തിന്?.., വിയർപ്പുതുള്ളികളോ.. കണ്ണീരോ... സംശയം,നനഞ്ഞ കടലാസ്സിൻ ഇതളുകൾ. കൈതട്ടി തൂവിയ മഷികുപ്പി. തളർന്നിരിക്കും മുഖത്ത്- ഒഴുകിയെത്തിയ മഷി, അതിന്റെ ഗന്ധം! തോറ്റല്ലോ..ഇവൾ പിന്നെയും പിന്നെയും!.         -രേഷ്-

ആമേൻ

Image

Butterfly and the window pane

Image
This light is not forever! I want to fly from this- Bored-tensed people, Who writing their future!! Yes!it is an exam,each pale orange chairs, aren't give me the tempted aroma of the flowers that i want to kiss!! The space between the girls,boys and invigilators, not give me the space- as much as the orchad that i love to fly!! The white plumeria tree, is my final destination. My heart,my heart is beating- and push me to go on. The huge glass-window pane, Makes a boarder between us!! My fore wings are tired!! My hind wings are tired!! I hit..i hit and hit again the pane But i can't and i cry with pain!! The flowers flow down, One after the another!! Hey!how unlucky i am.., It is too late.. This light is not forever!!              -Resh- ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

ചേട്ടന്മാരെ നിങ്ങളാനെന്റെ heroes

കാറിൽ പോകുമ്പോൾ റേഡിയോ കേൾക്കുന്നത് എന്റെ ശീലമാണ്.എനിക്ക് R.J എന്ന profession വല്ലാത്ത ഇഷ്ടമാണ്.അതുകൊണ്ടു തന്നെ കുറെ അവതാരകാരെ കേൾക്കൽ തന്നെ ഒരു രസമാ.!! എന്നത്തേയും പോലെ റേഡിയോവിൽ ഷോ കേട്ട് കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് personal ആയിട്ട് അനുഭവമുള്ള കാര്യത്തെ പറ്റി കേട്ടത്. ഉയരം,അഥവാ പൊക്കം ഇനി കൊല്ലത്തൊക്കെ പറയുന്നത് "നീളം"എന്നാണ്.ഇങ്ങനെ പല പേരിൽ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം.അതായിരുന്നു ചർച്ച."tall men association" എന്ന സംഘടനയിലെ കുറെ ചേട്ടന്മാരുടെ വിശേഷങ്ങൾ!!!!  പോകുന്നിടത്തൊക്കെ പൊക്കക്കാരി ആയ എനിക്ക് കുറെ ഇഷ്ടപ്പെട്ടു. "തോട്ടി,ടവർ,ഗ്രേറ്റ് കാളി......തുടങ്ങിയ പേരുകളിലും "കുനിഞ്ഞു നടക്കു ഹെലികോപ്റ്റർ പോണു"എന്നീ comments ഉം "പൊക്കം വെച്ചിട്ടെങ്ങിട്ട പോണേ?" "നിനക്കു ചെക്കനെ കിട്ടിലാട്ട(ഇതിൽ വല്യ ദുഃഖം ഒന്നും തോന്നിയിട്ടില്ലെലും ആൾക്കാരുടെ മുന്നിൽ post ആക്കുന്ന ഒന്നാണ്)" ഇമ്മാതിരി വെറുപ്പിക്കണ dialogs കേട്ട് കേട്ട് വെറുത്തിരിക്കുന്ന അത്യാവശ്യം complex ഉള്ള എനിക്ക് ഈ ചേട്ടന്മാരുടെ വർത്തമാനങ്ങൾ കണ്ണ് തുറപ്പിച്ചു. ഈ association ൽ ...

ഒരു സിംഹത്തിന്റെ പതനം

Image
"നല്ലവരുടെ നിശബ്ദതയാണ് ദുഷ്ടന്മാരുടെ അക്രമണത്തേക്കാൾ ലോകത്തെ ദുരിതത്തിൽ ആക്കുന്നത്".എന്റെ രാജ്യത്തെ നിശബ്ദമിരുന്ന് നശിപ്പിക്കാൻ എനിക്ക് ആവുമായിരുന്നില്ല .  എൽബയിൽ നിന്നുള്ള മടങ്ങിവരവിൽ എന്നോടൊപ്പം ഉണ്ടായവരോട്,തന്റെ വിശ്വാസികളോട് ശരിക്കും പറഞ്ഞാൽ തന്റെ ആരാധകരോട് എന്നോടുള്ള വിശ്വാസം നിലനിർത്തണമായിരുന്നു.ഈ അവസാന നൂറു ദിവസങ്ങൾ എന്റെ അധികാരമായിരുന്നില്ല.എന്നിലെ രാജ്യത്തോടുള്ള കൂറിനാൽ ഉൾതിരിഞ്ഞ തീ ആയിരുന്നു. ഇപ്പോൾ വാട്ടർലൂവിൽ ഞാൻ തോറ്റിരിക്കുന്നു. യുദ്ധത്തെ മുന്നിൽ നിന്ന് നയിച്ചു. "ഞാൻ വിധിയിൽ വിശ്വസിക്കുന്നു,വലിയ കർമ്മങ്ങൾ ചെയ്യാൻ ജനിച്ചവനാണ് താൻ എന്നതിനാൽ മരണത്തെ ഭയമില്ലതാനും."  രാത്രി യുദ്ധം കൂടി കൂടി ശക്തമായി,ഒരു ദിനം പകുതിയായിട്ടും തീരുന്നില്ല.വാട്ടർലൂ -ലെ തെക്ക് ഭാഗത്തായി വെല്ലിംഗ്ടൺ സൈന്യം മുന്നേറ്റത്തിലായിരുന്നു. 72000 ഓളമുള്ള എന്റെ സൈന്യം വെറും 68000 ഉള്ള സൈന്യത്തോട് തോറ്റ്  കഴിഞ്ഞിരിക്കുന്നുവെന്നോ?? വിശ്വസിക്കാനാവുന്നില്ല,പക്ഷെ വിധി എനിക്കെതിരായിരുന്നു,എന്റെ രാജ്യത്തിനെതിരായിരുന്നു.!!ഞങ്ങളുടെ സ്വപ്നങ്ങൾക്കെതിരായിരുന്നു!! ഏറ്റവും വലിയ തെറ്റുകൾ,പിഴവുകൾ ...

എന്റെ കർണ്ണന്റെ മരണം

Image
കർണ്ണന്റെ യശസ്സ് പാറിച്ചയാ കൊടി കണ്ടതും വില്ലും കുലച്ചുകൊണ്ടർജുനൻ, വാരണചങ്ങല മുദ്രയുള്ളയീ കൊടി ആദ്യമേ ഖണ്ഡിച്ചു ആമോദമായ്. കാലദണ്ഡം പോലെയഞ്ജാലികയെടുത്തു കൊണ്ടായി പാർത്ഥന്റെയടുത്ത നീക്കം. അഗ്നിയും സൂര്യനും ഒന്നിച്ചു ചേർന്ന പോൽ വെട്ടിത്തിളങ്ങുന്ന ഉഗ്ര ശരം. നാഗബാണത്താൽ തൻ കിരീടത്തെ ഖണ്ഡിച്ചവനുടെ ശിരസ്സു ലക്ഷ്യമാക്കി. തൻകൈയ്യാൽ രഥചക്രമുയർത്തുന്ന കർണ്ണനോ ഗുരു ശാപത്താൽ നിഷ്പ്രഭനായ്. സൂര്യ തേജസ്സു പോൽ വിളങ്ങും വസുശേണന്റെ ശിരസ്സിതാ അരുണമായ് ഭൂമി പൂകി. അഗ്നി ശമിച്ച അർക്കനെ പോൽ തലയില്ലാതുടലുമായ് പിടയുന്നു കർണ്ണൻ! സായകങ്ങളാൽ തൻപടയെ തപിപ്പിച്ച കർണ്ണനെ,അഹംഭാവത്താൽ നോക്കുന്നു പാണ്ഡവപുത്രനും. പ്രദീപ്തനാം നായകനുടെ മരണത്തിൽ വ്യസനിച്ച് ശല്യരോ രഥവുമായ് യാത്രയായി. മഹാത്തായ തേജസ്സ് ശരീരത്തെ വിട്ടുടൻ സൂര്യനിൽ ചേരുന്ന കാഴ്ചയായി. പെരുമ്പറ കൊട്ടിയീ വിശേഷ ദേഹിയുടെ മരണത്തിൽ അവരിതാ നൃത്തമായി.                           ...

The Confess

Image
Now..., now i realize that - all my conclusions were wrong!! ready to acknowledge, With a signature.                               The signature that-                               use a magic pen,                               filled with my own blood!!                               And the paper created from the Pulp of my flesh! Oh!God!!please send, one of your Angels! I am sure, you are happy to ...

ചെറിയ വായിലെ വലിയ വർത്തമാനങ്ങൾ

 "പെൺകുട്ടികൾക്ക് മാത്രം യു.പി.എസ്.സി എക്സാമിനും മറ്റും 'ഫീസ് ഇല്ലാതാക്കുന്നത്'എന്താണത്?അത് ശരിയായ നടപടിയല്ലല്ലോ??"    എന്റെ ഒരു കൂട്ടുകാരൻ എന്നോട് ചോദിച്ച ചോദ്യമാണ്.അത് കേട്ടപ്പോൾ ഞാൻ ഒരു തമാശ ആയിട്ടേ എടുത്തുവെങ്കിലും,ഈ ചോദ്യം മനസ്സിലിട്ട് അയവെട്ടി കൊണ്ടിരുന്നു.അങ്ങനെ ചിന്തിച്ച് ചിന്തിച്ച് വന്നപ്പോൾ "ശരിയാണല്ലോ"....അവൻ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലാതില്ല.ജാതിയുടെയും ലിംഗത്തിന്റെയും വേർതിരിവ് പാടില്ല എന്ന് വാദിക്കാൻ ഒരുപാട് സംഘടനകൾ ഉയർന്നു വരുന്നു ചിലതൊക്കെ അതിന്റെ അന്തസത്ത നിലനിർത്തുമ്പോൾ മറ്റു ചിലവ ലജജിപ്പിക്കുന്നു.സ്ത്രീകൾക്ക് "തുല്യ പദവി" എന്ന് പറഞ്ഞു വരുമ്പോൾ..നമുക്കും ചിന്തിക്കാമല്ലോ പുരുഷന്മാർക്കും സൗജന്യ ഫീസ് കൊടുത്താൽ അല്ലെ തുല്യമാവുകയുള്ളു? അല്ലെങ്കിൽ ആർക്കും സൗജന്യം അനുവദിക്കാതിരിക്കുക..ജാതി പറയരുത് അത് ഉപയോഗിക്ക കൂടി ചെയ്യരുത് എന്ന് പറയുമ്പോൾ..വേണ്ടത് ഒരു ജാതിയും ഇല്ലാതാകുന്നതല്ലേ?ഇന്ത്യൻ ഭരണഘടയിലെ "നിർദേശകതത്ത്വങ്ങളിലെ 44ആം" വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്...

ഇരുപത് കാലുള്ള കട്ടിൽ

Image
     തിരുവനന്തപുരത്തേക്ക് തന്റെ ആദ്യ തൊഴിൽ ജീവിതത്തിലേക്ക് കാലുകുത്താൻ കൊച്ചിയിൽ നിന്നെത്തിയിരിക്കയായിരുന്നു "സഞ്ജു" എന്ന സഞ്ജന.രാവിലെ ട്രെയിനിൽ കൊച്ചുവേളിയിലെത്തി അവിടുന്ന് എ.സി ലോഫ്ലോറിൽ വളരെ പെട്ടെന്നുള്ള യാത്ര ആയതിനാൽ ഹോസ്റ്റൽ കിട്ടാതെ സാധനസാമഗ്രികളുമായാണ് ജോലിക്ക് പോയത്.        സമയം വൈകുന്നേരം നാല് മണി അപ്പോഴേക്കും സഹപ്രവർത്തകർ നിർദ്ദേശിച്ചതനുസരിച്ച് ഹോസ്റ്റലിലേക്ക്  പോകുകയായിരുന്നു."വഴുതക്കാട്" വരെ ഓട്ടോ പിടിച്ചെത്തി,കത്തി കാശും വാങ്ങി,ബാക്കി ഇത്തിരി ദൂരം കൂടി ഉണ്ട് ബേക്കറി ജംഗ്ഷനിലേക്ക്.ഓട്ടോ അണ്ണൻ ശ്രീ മൂലം പ്രജാ സഭ* യിലെ ആരാണ്ടിന്റേം  ആരാണ്ടൊക്കെ പോലെ സ്വന്തമായി നിയമനിർമ്മാണം നടത്തുന്നത് കണ്ട് 😡 തന്റെ "വാളും പരിചയും" തൽക്കാലം ഉറയിൽ ഇട്ടിട്ട് സഞ്ജു ബാക്കി ദൂരം നടന്നവിടെ എത്തി.         ഹായ്!!എന്താ ഐശ്വര്യം..സഞ്ജു ഒന്ന് ഇടത്തേക്ക് നോക്കി കൊള്ളാം ആവശ്യത്തിന് തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റും മെഡിക്കൽ ഷോപ്പും.വലത് വശത്ത് എസ്ബിഐ യുടെ എ.ടി.എം ,മുന്നിൽ അസ്സലൊരു ത്രീസ്റ്റാർ ഹോട്ടലും. ഉം ...ഇന...

"പഠിച്ചെടുത്ത" പാഠങ്ങൾ (ഭാഗം 1)

 "പഠിച്ചെടുത്ത" പാഠങ്ങൾ  (ഭാഗം 1) "അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം...."         ഈ വരികൾ  കേൾക്കുമ്പോൾ ഓർമ്മ വരുന്ന ആദ്യത്തെ കാര്യം ഒരു പക്ഷെ ഇതിന്റെ പല്ലവി ആയിരിക്കും...  "ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" അത് തത്ക്കാലം ഞാൻ പാടുന്നില്ല സ്കൂളിനെ പറ്റി ആര് പറയുമ്പോഴും ഒരു ആവർത്തന വിരസത ആയിട്ടാണ് പലപ്പോഴും ഈ വരി വരിക..അത് കൊണ്ട്...ഞാൻ ഏറെ ബഹുമാനിക്കുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ് സാറിന്റെ അതെ കവിതയുടെ അനുപല്ലവി സ്മരിച്ചുകൊണ്ട് എന്റെ സ്കൂളിനെ പറ്റിയുള്ള കഥകൾ..അഥവാ "കത്തികൾ " കുത്തിക്കുറിക്കുകയാണ്... ആദ്യം സ്കൂളിന്റ പേരുകളൊന്നും പറയുന്നില്ല..വേറൊന്നും അല്ല ഞാൻ അവിടെ പഠിച്ചത് കൊണ്ടുണ്ടാകുന്ന ക്ഷീണം സ്കൂളിന് കൊടുക്കുന്നത് ശരിയല്ല. ആദ്യം പഠിച്ചതൊരു ക്രൈസ്തവ സ്കൂളിൽ ആണ്.ഹെഡ്മിസ്ട്രസ്സ് അത് കൊണ്ട് തന്നെ കന്യാസ്ത്രീയമ്മ ആയിരുന്നു.ഹോ!ഓർക്കുമ്പോൾ തന്നെ ചൂരല...

നുറുങ്ങുകൾ

Image
പുഞ്ചിരിയുണ്ട്...... മറ്റാർക്കും മനസ്സിലാകാത്ത വിധത്തിലുള്ള  പല അർത്ഥങ്ങളും..കൂടെ മുഖമൂടികളും.... അവരുടെ സന്തോഷത്തിനായി ആഗ്രഹങ്ങൾ- ത്യാഗം ചെയ്ത് ചിരിക്കുന്നു,ഞാൻ ഇതാ...!! പൊള്ളയായി..വെറും പൊള്ളയായി...!! എന്നിലെ അഭിനേതാവുണർന്നു; ഞാൻ ഞാനല്ലാതാകുന്നു.. ഉള്ളിൽ എന്നും ആ തീ- മാത്രം അണയില്ല.... എല്ലാവരും ചിരിക്കട്ടേ ........                                                                           -രേഷ് -  Drawing courtesy  :Luis Quirarte

മധുരമുള്ള മുറിവുകൾ

Image
           അങ്ങ് ദൂരെ പുഴയുടെ മുകളിൽ കൂടി ചൂളം കുത്തി പാലം കുലുക്കി ട്രെയിൻ പോകുന്നതും നോക്കി പാടത്തിനിപ്പുറം ഞാൻ മാങ്ങയും കടിച്ചിരിക്കുകയാണ്.ആ മാങ്ങയ്ക്ക് പ്രത്യേക വാസനയാണ് മധുരമുള്ള വാസന...'അമ്മ വിളിച്ചപ്പോൾ ചെരുപ്പിടാത്ത കാലിൽ ചെമ്മണ്ണുരുട്ടി ഓടുന്നതിനിടയ്ക്ക് ചെറിയൊരു കല്ല് കൊണ്ട്,ഹൗ!എന്റമ്മേയ് .....കണ്ണിൽ നിന്നും.."ശുർ" കണ്ണീരും വന്നു.വീട്ടിലേക്കുള്ള ഇടവഴി വരെ മോങ്ങി മോങ്ങി നിരങ്ങി നീങ്ങുന്നതിനിടയ്ക്ക് വാളുമേന്തി വെളിച്ചപ്പാട് വരികയാണ് "കിലും കിലും" ആ ശബ്ദത്തിൽ ഒരു ഭയാനകതയായിരുന്നു എനിക്ക് വന്നിരുന്നത്.വെളിച്ചപ്പാടിന്റെ തുറിച്ച നോട്ടത്തിൽ,വേദനയൊക്കെ നോക്കാതെ..നെല്ലിച്ചെടികൾക്കിടയിലൂടെ വീട്ടിലേക്ക്  കുതിച്ചു ,പുറകിൽ വെളിച്ചപ്പാടിന്റെ മുരണ്ട ചിരിയലകളും.            മുള്ളു വേലികളിൽ  ചുറ്റിപ്പടർന്ന മുല്ലപൂക്കളെ നുള്ളിയെടുത്ത് കൊടുത്താൽ അത് കോർത്തു അമ്മ മാല ഉണ്ടാക്കിത്തരും ..ആ പൂക്കൾ വെച്ചാൽ തലയിൽ സ്വർഗം വിടർന്ന മണമാണ്.അതും ചൂടി സ്കൂളിൽ പോവാൻ ഒരുപാടുനാളായി ആഗ്രഹിക്കുന്നു.അമ...

മഴ

മഴ  തിരക്കുള്ള ആ റോഡിലൂടെ മഞ്ഞ നിറമുള്ള വാനിൽ നിന്നും മഴവിൽ വർണമുള്ള കുട നിവർത്തി......ഓരോ കുട്ടികൾ പിഞ്ചുകാലെടുത്തുവെച്ച്‌  ചളി തെറുപ്പിച്ചോടിടാൻ തുനിയുമ്പോൾ..അമ്മയോ ആയയോ..കൈകൂട്ടി പിടിച്ച്  വലിച്ചിഴച്ച്  വീട്ടിലേക്ക് ..ചിലരുടെ കുട്ടികൾ.."പെൻഗ്വിനെ" പോലെ മഴകോട്ടിട്ടു കൈകൾ കാലോട് ചേർത്തൊന്നമർത്തി നടക്കുന്നു.. നഗരവീഥിൽ നിറയെ വാഹനങ്ങൾ,അതിൽ കറുത്ത നിറത്തിലുള്ള ഒരു കാറിന്റെ ഹെഡ്‍ലൈറ്റിന്റെ നിറവും ഇരുണ്ട ആകാശവും ചേർന്നൊരുക്കിയ പ്രകാശവിസ്മയത്തിൽ ടയറുകൊണ്ട് വെള്ളത്തിലേക്കിറങ്ങി തീർത്ത ജല കമാനം..ഒരു കുഞ്ഞി കുട്ടിയതിൽ നോക്കി നോക്കി നടന്നു..അരികിലൂടെ പോയ  ഒരു സൈക്കിൾ യാത്രക്കാരി ആ കമാനവും വർണങ്ങളും കണ്ടില്ല..അതുകൊണ്ടു തന്നെ അവളെ നനച്ചിട്ട് ആ കാർ മുന്നോട്ടു  നീങ്ങി ..അവൾ തന്റെ കണ്ണിലെ കണ്ണട നീക്കി തുവർത്തി വന്നപോഴേക്കും കാർ  പോയിക്കഴിഞ്ഞു...അതിനെ നോക്കി പിന്നിലൂടെ വിളിച്ചു അതിൽ നിന്നാരും നോക്കിയില്ല..റോഡിലെ ആരും നോക്കിയില്ല..നേരത്തെ പറഞ്ഞ കുട്ടി ചിരിക്കുക മാത്രം ചെയ്തു..ആരും സഹായിക്കില്ല എന്നറിഞ്ഞത് കൊണ്ടവൾ സൈക്കിളുമായി  നനഞ്ഞു തന്നെ നീങ്ങി. സുതാര്യമായൊര...

എന്നെ വളരെ അധികം സ്വാധീനിച്ച ഒരു കഥ

Image
പണ്ട്  പറഞ്ഞു കേട്ടതാണ് ... ഈ  കഥ എന്റെ കൂട്ടുകാരികൾക്ക് സമർപ്പിക്കുന്നു.... ഇതാ ... "ഭൂമിയിലെ സൃഷ്ട്ടികളെ ഓരോന്നായി ഉണ്ടാക്കുകയാണ് ദൈവം.കഴിഞ്ഞ ആറ്  ദിവസമായിട്ടും സ്ത്രിയുടെ സൃഷ്ടി യാണ് നടക്കുന്നത്...ചുരുക്കിപ്പറഞ്ഞാൽ..സാക്ഷാൽ അമ്മയുടെ സൃഷ്ടി ... 'അമ്മ..ജനനി..തായ ...🙏...ചെറിയ ക്ലാസ്സിൽ മലയാളം തുടങ്ങുന്നത് തന്നെ "അ"..'അമ്മ' എന്നല്ലേ ?? .. കഥയിലേക്ക്  തിരിച്ചു വരാം ... ഇതുവരെ ആയിട്ടും സൃഷ്ടി പൂർത്തീകരിക്കാത്ത കണ്ട അക്ഷമയായ മാലാഖ ചോദിച്ചു ... "അവിടുന്ന് അമ്മയുടെ സൃഷ്ടിക്കായി  എന്തിനാണിത്രയധികം സമയം എടുക്കുന്നത്...??" "സവിശേഷമായൊരു സൃഷ്ടിയാണിത് .." "എന്താണത്തൊന്നു വിശദീകരിക്കാമോ ??" "വിശദീകരിക്കം ...ഇവൾ ..ഇരിക്കുമ്പോൾ മൂന്ന് കുട്ടികളെ ഇരുത്താൻ പറ്റിയ മടിത്തട്ടായിരിക്കണം പക്ഷേ എഴുന്നേറ്റാൽ അതൊട്ട് അറിയാനും പാടില്ല...,ഒരുമ്മ കൊടുത്താൽ കയ്യിലെ മുറിവ് മുതൽ ഹൃദയത്തിലെ മുറിവ് വരെ നേരെയാക്കാൻ കഴിയണം..അല്പഭക്ഷണം കൊണ്ട്,മറ്റുള്ളവരെ  കഴിപ്പിച്ചതിനു ശേഷമുള്ള ഭക്ഷണം കൊണ്ട് വയറു നിറയുന്നവളാകണം ..പിന്നെ പ്രധാനപ്പെട്ട ഒന്നുണ്ട...

A baker's dozen

Image
                                                 A Baker's Dozen Code of Hammurabi,convert witness to fraud ... oh!no by its 13th law .. "thiskaidekaphobia",fear of the number "thirteen"... all bad are happening because of  you...dear thirteen.. it is devil's number.. i am a devil.. and i am always fall in love- with you darling.. people fear to own  room no:13 and vehicle with number 13 ..  if Friday and 13 come together then roar "oh!my gosh!!!!" honey..why you are so unlucky?  but i know..once upon a time, you were baker's favor and known as "baker's dozen" years change bakers forget you.. but still "i  love  you".....   -Resh-

The Candid Painting

Image
The Candid Painting Today,i met him; "A candid". who,the same wave length of mine" a 'Spade a spade'!!     Now,am sitting in front of-     a huge white canvas!     I take my palette and mix,     my favorite blue and black;     to make a midnight black. Opacity of paint is now fixed, i think that's all wеll and good! i dip my brush and subtly clarify, each part of his smiling face.          The twinkling black eyes,the nose-     the lazy hairs,thick bright eyebrows     big ears,nice beard with small-     mustache, which hide his upper lips There is a song in my lips, with that mood i am just- complete "the crazy portrait of"- my dear candid guy!                         -Resh-