Posts

Showing posts with the label my story

ആമേൻ

Image

ഒരു സിംഹത്തിന്റെ പതനം

Image
"നല്ലവരുടെ നിശബ്ദതയാണ് ദുഷ്ടന്മാരുടെ അക്രമണത്തേക്കാൾ ലോകത്തെ ദുരിതത്തിൽ ആക്കുന്നത്".എന്റെ രാജ്യത്തെ നിശബ്ദമിരുന്ന് നശിപ്പിക്കാൻ എനിക്ക് ആവുമായിരുന്നില്ല .  എൽബയിൽ നിന്നുള്ള മടങ്ങിവരവിൽ എന്നോടൊപ്പം ഉണ്ടായവരോട്,തന്റെ വിശ്വാസികളോട് ശരിക്കും പറഞ്ഞാൽ തന്റെ ആരാധകരോട് എന്നോടുള്ള വിശ്വാസം നിലനിർത്തണമായിരുന്നു.ഈ അവസാന നൂറു ദിവസങ്ങൾ എന്റെ അധികാരമായിരുന്നില്ല.എന്നിലെ രാജ്യത്തോടുള്ള കൂറിനാൽ ഉൾതിരിഞ്ഞ തീ ആയിരുന്നു. ഇപ്പോൾ വാട്ടർലൂവിൽ ഞാൻ തോറ്റിരിക്കുന്നു. യുദ്ധത്തെ മുന്നിൽ നിന്ന് നയിച്ചു. "ഞാൻ വിധിയിൽ വിശ്വസിക്കുന്നു,വലിയ കർമ്മങ്ങൾ ചെയ്യാൻ ജനിച്ചവനാണ് താൻ എന്നതിനാൽ മരണത്തെ ഭയമില്ലതാനും."  രാത്രി യുദ്ധം കൂടി കൂടി ശക്തമായി,ഒരു ദിനം പകുതിയായിട്ടും തീരുന്നില്ല.വാട്ടർലൂ -ലെ തെക്ക് ഭാഗത്തായി വെല്ലിംഗ്ടൺ സൈന്യം മുന്നേറ്റത്തിലായിരുന്നു. 72000 ഓളമുള്ള എന്റെ സൈന്യം വെറും 68000 ഉള്ള സൈന്യത്തോട് തോറ്റ്  കഴിഞ്ഞിരിക്കുന്നുവെന്നോ?? വിശ്വസിക്കാനാവുന്നില്ല,പക്ഷെ വിധി എനിക്കെതിരായിരുന്നു,എന്റെ രാജ്യത്തിനെതിരായിരുന്നു.!!ഞങ്ങളുടെ സ്വപ്നങ്ങൾക്കെതിരായിരുന്നു!! ഏറ്റവും വലിയ തെറ്റുകൾ,പിഴവുകൾ ...