ഒരു സിംഹത്തിന്റെ പതനം

"നല്ലവരുടെ നിശബ്ദതയാണ് ദുഷ്ടന്മാരുടെ അക്രമണത്തേക്കാൾ ലോകത്തെ ദുരിതത്തിൽ ആക്കുന്നത്".എന്റെ രാജ്യത്തെ നിശബ്ദമിരുന്ന് നശിപ്പിക്കാൻ എനിക്ക് ആവുമായിരുന്നില്ല .
 എൽബയിൽ നിന്നുള്ള മടങ്ങിവരവിൽ എന്നോടൊപ്പം ഉണ്ടായവരോട്,തന്റെ വിശ്വാസികളോട് ശരിക്കും പറഞ്ഞാൽ തന്റെ ആരാധകരോട് എന്നോടുള്ള വിശ്വാസം നിലനിർത്തണമായിരുന്നു.ഈ അവസാന നൂറു ദിവസങ്ങൾ എന്റെ അധികാരമായിരുന്നില്ല.എന്നിലെ രാജ്യത്തോടുള്ള കൂറിനാൽ ഉൾതിരിഞ്ഞ തീ ആയിരുന്നു.
ഇപ്പോൾ വാട്ടർലൂവിൽ ഞാൻ തോറ്റിരിക്കുന്നു.
യുദ്ധത്തെ മുന്നിൽ നിന്ന് നയിച്ചു.
"ഞാൻ വിധിയിൽ വിശ്വസിക്കുന്നു,വലിയ കർമ്മങ്ങൾ ചെയ്യാൻ ജനിച്ചവനാണ് താൻ എന്നതിനാൽ മരണത്തെ ഭയമില്ലതാനും."
 രാത്രി യുദ്ധം കൂടി കൂടി ശക്തമായി,ഒരു ദിനം പകുതിയായിട്ടും തീരുന്നില്ല.വാട്ടർലൂ -ലെ തെക്ക് ഭാഗത്തായി വെല്ലിംഗ്ടൺ സൈന്യം മുന്നേറ്റത്തിലായിരുന്നു.
72000 ഓളമുള്ള എന്റെ സൈന്യം വെറും 68000 ഉള്ള സൈന്യത്തോട് തോറ്റ്  കഴിഞ്ഞിരിക്കുന്നുവെന്നോ?? വിശ്വസിക്കാനാവുന്നില്ല,പക്ഷെ വിധി എനിക്കെതിരായിരുന്നു,എന്റെ രാജ്യത്തിനെതിരായിരുന്നു.!!ഞങ്ങളുടെ സ്വപ്നങ്ങൾക്കെതിരായിരുന്നു!!
ഏറ്റവും വലിയ തെറ്റുകൾ,പിഴവുകൾ രണ ഭൂമി ഉണങ്ങുവാൻ കാത്ത് നില്കാതെ ഞങ്ങളുടെ സൈന്യത്തിലെ ഓരോരുത്തരുടെയും നെഞ്ചിൽ അമ്പുകളെയുകയും,തോക്കിൻ മുന്നിൽ മോഹാലസ്യപ്പെടാത്ത എന്റെ ധീരയോധാക്കൾ !!!!
വാൾമുനയിൽ തലകളറ്റു താഴേ വീഴുകയും!!!
ഒരു പക്ഷെ തുടരെ തുടരെയുള്ള എന്റെ യുദ്ധങ്ങൾ അവരെ തളർത്തിയിരിക്കാം,ഉറക്കവും,വിശ്രമവും എന്റെ ശത്രുക്കളായിരുന്ന പോലെ എന്റെ അനുസരണയുള്ള യോദ്ധാക്കൾക്ക് കാണാൻ കഴിഞ്ഞില്ല അവർ ക്ഷീണിച്ച് വീണുകൊണ്ടേയിരുന്നു.
"നൂറു സിംഹങ്ങൾക്ക് മുന്നിൽ ഒരു നായ നേതാവായാൽ ആ നൂറു സിംഹങ്ങളും ഒരു നായയെ പോലെ മരിക്കുകയുള്ളു.പക്ഷെ നൂറു നായകളെ ഒരു സിംഹം നയിച്ചാൽ ആ നായകളെല്ലാം സിംഹത്തെ പോലെ മരിക്കും"-അതെ എന്റെ യോദ്ധാക്കൾ സിംഹത്തെ പോലെ മരിച്ചിരിക്കുന്നു.ആറുമണിയോടെ മൈക്കിളിന് ഫാം ഹൌസ്സ് പിടിച്ചെടുക്കാനായി ,പക്ഷെ പിന്നീട് അവനും പരാജിതനായി.
ഒരു സൈനികനെന്ന നിലയിൽ ഞാൻ ശാരീരികമായി ഉയരം കുറഞ്ഞവനാണ്.മറ്റു യോദ്ധാക്കളെക്കാൾ പക്ഷെ എന്റെ ചിന്താഗതികൾ ഉന്നതമായിരുന്നു.
"നാപോളിയോൺ ബൂണോപാർതെ"-ൽ നിന്ന് "നെപ്പോളിയൻ ബോണപാർട്ടിലേക്കുള്ള പ്രയാണം ഇറ്റലിയിൽ നിന്നും കോർസിക്കയെ ഫ്രാൻസിനെ കൈമാറ്റം ചെയ്യുന്നതിലൂടെയായിരുന്നു.എന്റെ ഇച്ഛകൾ വളരാനുള്ള വളമായിരുന്നു ആ പ്രയാണം.ഒരു പീരങ്കി പടയുടെ ഉദ്യോഗസ്ഥനായി ഞാൻ തുടങ്ങുമ്പോൾ എനിക്ക് പതിനാറു വയസ്സ്.
സൈനിക വിദ്യാഭ്യാസം എന്നെ കോഴ്സിക്കയിൽ ഒതുങ്ങിക്കൂടാതെ ചരിത്രത്തിൽ ഇടം നേടുന്ന ഫ്രഞ്ചുവിപ്ലവത്തിന്റെ തലവനാകാനുള്ള മോഹത്തിലെത്തിച്ചു.
പടത്തലവനിൽ നിന്നും അധികാരത്തിലെത്തിയപ്പോൾ ഞാൻ ജനങ്ങൾക്കെഴുതി.
"രാജ്യത്തിനകത്തും പുറത്തുമുള്ള ഭീക്ഷണികളും ഭരണകൂടത്തിന്റെ ഉഴപ്പും ഫ്രാൻസിന്റെ അഖണ്ഡതക്കും ആദർശങ്ങളിലൂടെ ഉള്ള വിപ്ലവത്തിനും ഭീക്ഷണിയായിരിക്കുന്നു,നെപ്പോളിയൻ ബോണപാർട്ട്  എന്ന ഈ ഞാൻ എന്നിൽ ഉയർന്ന ധാർമിക രോഷത്താൽ,ഒരു യഥാർത്ഥ പടയാളി എന്ന നിലയിലും നല്ലത് ചിന്തിക്കുന്ന ഒരു പൗരൻ എന്ന നിലയിലും ഈ രാജ്യം ശുദ്ധമായ ഉദ്ദേശത്തോടെ ഏറ്റെടുക്കുന്നു".
ഷാർലിമെയിൻ കിരീടം അണിയവേ എന്റെ പ്രഖ്യാപനം ഇന്നുമെന്റെ ഉള്ളിൽ ആവേശം കൊള്ളിക്കുന്നു,
"ഈ കിരീടം എനിക്ക് ദൈവദത്തമായി ലഭിച്ചതാണ്.ഇതിൽ തൊടാൻ വരുന്നവന് പിന്നെ ജീവനോടെ തിരിച്ചു പോകാനാവില്ല"
അതെ രാജ്യത്തിന് വേണ്ടി ഞാൻ പലതും ത്യാഗം ചെയ്ത പോലെ എന്റെ രാജ്യത്തിനെ സംരക്ഷണം ഞാൻ ത്യാഗം ചെയ്യില്ല.
"ഒരേ ശത്രുവിനെ തന്നെ പിന്നെയും പിന്നെയും പ്രതിരോധത്തിലായതിയാൽ നമ്മുടെ യുദ്ധരീതികളും കഴിവും അവർ നമ്മളറിയാതെ പഠിച്ചെടുക്കും "
വാട്ടർലൂവില ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്.
ഒരു കണക്കിന്  ഈ ദുരവസ്ഥകൾ കാണും മുന്നേ എന്റെ ജോസഫൈൻ മരിച്ചത് നന്നായി,രാജ്യത്തിനായി ഞാൻ ഉപേക്ഷിച്ച എന്റെ പ്രിയതമ.
എന്നെ തോൽപ്പിച്ചതിന്റെ ആരവങ്ങൾ ഉയരുകയാണ്,ഉന്മത്തരായി എന്തെല്ലാമോ ചെയ്യുന്നു.പണ്ടൊരിക്കൽ ലൂയി പതിനാറാമനെ തൂക്കിലേറ്റിയ ദിനം എന്റെ ജനങ്ങളും ഇങ്ങനെ ആയിരുന്നു അന്ന് താൻ അതിനു തിരശീല ഇടുവിച്ചു.കാരണം,അത് സഭ്യരായ ജനങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല.
അതെ ഇനി ഇവരും എന്നെ തൂക്കിലേറ്റാം,നാടുകടത്താം,ഒരു പക്ഷെ എന്നെ അപഹസിക്കുന്ന ഭീകരതയിൽ കൊണ്ടെത്തിക്കാം.പക്ഷെ ഞാൻ തളരില്ല ഈ നിമിഷം വരെ എന്റെ പ്രയത്‌നം രാജ്യത്തിന് വേണ്ടി ആയിരുന്നു.
"മരണം ഒന്നുമല്ല,പക്ഷെ ജീവിതത്തോട് തോറ്റ് സ്വയം ഉൾവലിഞ്ഞു ജീവിക്കുന്നവർ ദിനവും മരിച്ചു കൊണ്ടിരിക്കുന്നു."

                                                           -രേഷ്- 
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
 നെപ്പോളിയൻ ബോണപാർട്ട്!!സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആരാധന തോന്നിയ ഒരു നായകൻ,കുറച്ച് അതിശയോക്തി കലർത്തി അദ്ദേഹത്തിന്റെ വചനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പണ്ടെപ്പോയോ എഴുതിയത്.വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു.ആർട്സ് ക്ലബ്ബിലെ പ്രവർത്തകരെ സ്മരിക്കുന്നു!
 ↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

Comments

  1. "Impossible is a word found in the dictionary of fools "

    ReplyDelete
  2. Contents kurach koode venornu.

    ReplyDelete
    Replies
    1. Ayalude baagath ninnu parayumbol chila parimidhikal und! Atha... surely i kept all these in my mind...thank you guru !!

      Delete

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം