എന്നെ വളരെ അധികം സ്വാധീനിച്ച ഒരു കഥ


പണ്ട്  പറഞ്ഞു കേട്ടതാണ് ...
ഈ  കഥ എന്റെ കൂട്ടുകാരികൾക്ക് സമർപ്പിക്കുന്നു....
ഇതാ ...
"ഭൂമിയിലെ സൃഷ്ട്ടികളെ ഓരോന്നായി ഉണ്ടാക്കുകയാണ് ദൈവം.കഴിഞ്ഞ ആറ്  ദിവസമായിട്ടും സ്ത്രിയുടെ സൃഷ്ടി യാണ് നടക്കുന്നത്...ചുരുക്കിപ്പറഞ്ഞാൽ..സാക്ഷാൽ അമ്മയുടെ സൃഷ്ടി ...
'അമ്മ..ജനനി..തായ ...🙏...ചെറിയ ക്ലാസ്സിൽ മലയാളം തുടങ്ങുന്നത് തന്നെ "അ"..'അമ്മ' എന്നല്ലേ ?? ..
കഥയിലേക്ക്  തിരിച്ചു വരാം ...
ഇതുവരെ ആയിട്ടും സൃഷ്ടി പൂർത്തീകരിക്കാത്ത കണ്ട അക്ഷമയായ മാലാഖ ചോദിച്ചു ...
"അവിടുന്ന് അമ്മയുടെ സൃഷ്ടിക്കായി  എന്തിനാണിത്രയധികം സമയം എടുക്കുന്നത്...??"
"സവിശേഷമായൊരു സൃഷ്ടിയാണിത് .."
"എന്താണത്തൊന്നു വിശദീകരിക്കാമോ ??"
"വിശദീകരിക്കം ...ഇവൾ ..ഇരിക്കുമ്പോൾ മൂന്ന് കുട്ടികളെ ഇരുത്താൻ പറ്റിയ മടിത്തട്ടായിരിക്കണം പക്ഷേ എഴുന്നേറ്റാൽ അതൊട്ട് അറിയാനും പാടില്ല...,ഒരുമ്മ കൊടുത്താൽ കയ്യിലെ മുറിവ് മുതൽ ഹൃദയത്തിലെ മുറിവ് വരെ നേരെയാക്കാൻ കഴിയണം..അല്പഭക്ഷണം കൊണ്ട്,മറ്റുള്ളവരെ  കഴിപ്പിച്ചതിനു ശേഷമുള്ള ഭക്ഷണം കൊണ്ട് വയറു നിറയുന്നവളാകണം ..പിന്നെ പ്രധാനപ്പെട്ട ഒന്നുണ്ട് ....അവൾക് ഒരേസമയം ആറ് ജോഡി കൈകൾ വേണം.."
"അയ്യയ്യോ ....അതെന്ത് വിചിത്രമായ കാര്യമാണ് ആറ് ജോഡി  കൈകളോ...?? ഹോ..അതും ഒരേ സമയത്തോ?? അത് വേണമെന്നു നിർബന്ധം എന്താണ് ?"
"വേണമല്ലോ...തീർച്ചയായും വേണം....പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടിലാണ് മൂന്ന് ജോഡി കണ്ണുകളുടെ സൃഷ്ട്ടി ...."
 "മൂന്ന് ജോഡി കണ്ണോ ??"
"അതെ...മുറിക്കകത്തു വാതിൽ അടച്ചിരുന്നു കുട്ടികൾ ഓരോന്ന് ചെയ്യുമ്പോൾ,അവർ എന്താണ് ചെയ്യുന്നതെന്നു വാതിൽ തുറക്കാതെ തന്നെ കാണാൻ കഴിയണം .ഇനി ഒരു ജോഡി തലയുടെ പിന്നിലായി വേണം...മറ്റുള്ളവർ 'അമ്മ അറിയില്ല എന്ന് കാര്യങ്ങൾ കണ്ടെത്താനാണത്...മൂന്നാമത്തേത്..മുഖത്ത് തന്നെ വേണം...മക്കൾ വേണ്ടാതീനം ചെയുമ്പോൾ,പറ്റില്ല..അരുത്..ചെയ്യരുത്...എന്നൊക്കെ പറയാതെ പറയാനും ലാളികുമ്പോൾ അമ്മയുടെ മുത്തല്ലേ...എന്ന് ഒറ്റ നോട്ടത്തിലൂടെ പറയും ഒക്കെയാണത്..."
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന നമ്മുടെ മാലാഖ പറഞ്ഞു.."ഭഗവാനെ.. ഇത് ഇന്ന് തീരുമെന്ന് തോന്നുന്നില്ല...അവിടുന്ന് വിശ്രമിച്ചാലും...ബാക്കി നാളെയാവാം .."
"അയ്യോ അത് വയ്യ...എനിക്കീ  സൃഷ്ടിയുമായി ഒരു ആത്മബന്ധം കൈവന്നിരിക്കുന്നു ..ഇനി ഇത് പൂർത്തിയാകാതെ തരമില്ല...നോക്കൂ ...അവൾക് സ്വയം മുറിവുണക്കാനുള്ള ശക്തിയുണ്ട്..ഒരപ്പം കൊണ്ട് വീട്ടിലെല്ലാവരേയും  കഴിപ്പിക്കാനുള്ള കഴിവുണ്ട്..."
മാലാഖ അപ്പോൾ അതിനെ തോട്ടു നോക്കി ..
"അയ്യോ ഇത്ര മൃദുവായാണോ ഇവളെ നിർമിച്ചിരിക്കുന്നത്?"
ദൈവം ചിരിച്ചു കൊണ്ട് പറഞ്ഞു..."ഇവൾക്ക് ചെയ്യാൻ കഴിയുന്നതേതോക്കെയെന്നു ഊഹിക്കാൻ പോലുമാവില്ല..കഴിവുകളെ അപഗ്രഥിക്കാനും,അനുനയത്തിലൂടെ കാര്യങ്ങൾ നടത്തിയെടുക്കാനും പ്ര ത്യേക  സിദ്ധി  തന്നെ ഉണ്ട് .."
മാലാഖ ആശ്ചര്യപൂർവം അവളുടെ കവിളിൽ തൊട്ടുനോക്കി.
"അയ്യോ ..സൃഷ്ടിയിൽ എന്തോ പിഴവുണ്ടല്ലോ....ദേ...മുഖത്തു നിന്ന് വെള്ളം ഊർന്നിറങ്ങുന്ന അതൊരു ചോർച്ചയല്ലേ...??"
"അവളുടെ ഭീതിയും അഭിമാനവും എല്ലാം പ്രകടിപ്പിക്കാൻ രണ്ടു തുള്ളി കണ്ണീർ മതി.."
"ഹാ..അന്യാദൃശ്യമായിരിക്കുന്നു പ്രഭോ....എനിക്കേറ്റവും ഇഷ്ടപെട്ടത് ഈ കണ്ണുനീരാണ്...എത്ര ശക്തമാണത്...."
പക്ഷെ ദൈവം ചിരിച്ചു കൊണ്ട് പറഞ്ഞു...
"നിനക്ക് തെറ്റി...ഞാൻ സ്ത്രിയെ മാത്രമാണ് സൃഷ്ടിച്ചത് ...കണ്ണുനീർ അവൾ സ്വയം സൃഷ്ടിച്ചതും ...."
കടപ്പാട് വെയ്ക്കാനാവില്ല..കാരണം ഇത് പണ്ടെപ്പോഴോ പറഞ്ഞു കേട്ടതാണ്...
കഥാകാരന് നന്ദി ....
                                                           -രേഷ് -
 

Comments

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം