എന്റെ കർണ്ണന്റെ മരണം





കർണ്ണന്റെ യശസ്സ് പാറിച്ചയാ കൊടി
കണ്ടതും വില്ലും കുലച്ചുകൊണ്ടർജുനൻ,
വാരണചങ്ങല മുദ്രയുള്ളയീ കൊടി
ആദ്യമേ ഖണ്ഡിച്ചു ആമോദമായ്.
കാലദണ്ഡം പോലെയഞ്ജാലികയെടുത്തു
കൊണ്ടായി പാർത്ഥന്റെയടുത്ത നീക്കം.
അഗ്നിയും സൂര്യനും ഒന്നിച്ചു ചേർന്ന പോൽ
വെട്ടിത്തിളങ്ങുന്ന ഉഗ്ര ശരം.
നാഗബാണത്താൽ തൻ കിരീടത്തെ
ഖണ്ഡിച്ചവനുടെ ശിരസ്സു ലക്ഷ്യമാക്കി.
തൻകൈയ്യാൽ രഥചക്രമുയർത്തുന്ന കർണ്ണനോ
ഗുരു ശാപത്താൽ നിഷ്പ്രഭനായ്.
സൂര്യ തേജസ്സു പോൽ വിളങ്ങും വസുശേണന്റെ
ശിരസ്സിതാ അരുണമായ് ഭൂമി പൂകി.
അഗ്നി ശമിച്ച അർക്കനെ പോൽ
തലയില്ലാതുടലുമായ് പിടയുന്നു കർണ്ണൻ!
സായകങ്ങളാൽ തൻപടയെ
തപിപ്പിച്ച കർണ്ണനെ,അഹംഭാവത്താൽ
നോക്കുന്നു പാണ്ഡവപുത്രനും.
പ്രദീപ്തനാം നായകനുടെ
മരണത്തിൽ വ്യസനിച്ച്
ശല്യരോ രഥവുമായ് യാത്രയായി.
മഹാത്തായ തേജസ്സ് ശരീരത്തെ
വിട്ടുടൻ സൂര്യനിൽ ചേരുന്ന കാഴ്ചയായി.
പെരുമ്പറ കൊട്ടിയീ വിശേഷ ദേഹിയുടെ
മരണത്തിൽ അവരിതാ നൃത്തമായി.

                                                        -രേഷ്-

😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
 എത്രത്തോളം ഈ കവിത നന്നായി എന്നറിയില്ല പക്ഷേ ഞാൻ ഒരുപാട് ആഗ്രഹിച്ചെഴുതിയതാണിത്.നൂറു തവണ വെട്ടി തിരുത്തി എഴുതിയ ഒന്ന്.എത്ര എഴുതിയിട്ടും തൃപ്‌തി വരുന്നില്ല.കർണ്ണനെ കുറിച്ചറിയാൻ ഓരോ പുതു കാര്യത്തിനും ഞാൻ ആര് പറഞ്ഞാലും ചെവിയോർക്കും,കർണ്ണനെ പറ്റി ഒരുപാട് കഥകൾ അറിയാവുന്നത് കൊണ്ട് തന്നെ കഥ എഴുതാനോ,ഉപന്യാസം എഴുതി വെറുപ്പിക്കാനോ ശ്രമിച്ചില്ല.ഞാൻ ആദ്യമായാണ് ഒരു മലയാളം കവിത എഴുതുന്നത്.അത് കർണ്ണനെ കുറിച്ചാകുമ്പോൾ കുറെയേറെ സന്തോഷം.കർണ്ണനെ സ്നേഹിക്കുന്ന എല്ലാർക്കുമായി സമർപ്പിക്കുന്നു.(വ്യാസമഹാഭാരതം എനിക്ക് സമ്മാനിച്ച സഹോദരന് നന്ദി) തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
 😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞

Comments

  1. Kalaki reshh.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    ReplyDelete
  2. jose..........ഇടയ്ക്കൊക്കെ വിമർശനങ്ങളും സ്വീകരിക്കുന്നതാണ് 😌

    ReplyDelete
    Replies
    1. Nallathina engna vimarshikananu bro..:(

      Delete
    2. i'm not much satisfied with this...!!atha..evdeya.. aah completeness miss aayathennu....choyche.thanks for your compliment dr...👍

      Delete
  3. 👏my hero, role model,danveer yodha maharadhi radhey karn.🔥👍👍

    ReplyDelete

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം