ചെറിയ വായിലെ വലിയ വർത്തമാനങ്ങൾ


 "പെൺകുട്ടികൾക്ക് മാത്രം യു.പി.എസ്.സി എക്സാമിനും മറ്റും 'ഫീസ് ഇല്ലാതാക്കുന്നത്'എന്താണത്?അത് ശരിയായ നടപടിയല്ലല്ലോ??"
   എന്റെ ഒരു കൂട്ടുകാരൻ എന്നോട് ചോദിച്ച ചോദ്യമാണ്.അത് കേട്ടപ്പോൾ ഞാൻ ഒരു തമാശ ആയിട്ടേ എടുത്തുവെങ്കിലും,ഈ ചോദ്യം മനസ്സിലിട്ട് അയവെട്ടി കൊണ്ടിരുന്നു.അങ്ങനെ ചിന്തിച്ച് ചിന്തിച്ച് വന്നപ്പോൾ "ശരിയാണല്ലോ"....അവൻ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലാതില്ല.ജാതിയുടെയും ലിംഗത്തിന്റെയും വേർതിരിവ് പാടില്ല എന്ന് വാദിക്കാൻ ഒരുപാട് സംഘടനകൾ ഉയർന്നു വരുന്നു ചിലതൊക്കെ അതിന്റെ അന്തസത്ത നിലനിർത്തുമ്പോൾ മറ്റു ചിലവ ലജജിപ്പിക്കുന്നു.സ്ത്രീകൾക്ക് "തുല്യ പദവി" എന്ന് പറഞ്ഞു വരുമ്പോൾ..നമുക്കും ചിന്തിക്കാമല്ലോ പുരുഷന്മാർക്കും സൗജന്യ ഫീസ് കൊടുത്താൽ അല്ലെ തുല്യമാവുകയുള്ളു?
അല്ലെങ്കിൽ ആർക്കും സൗജന്യം അനുവദിക്കാതിരിക്കുക..ജാതി പറയരുത് അത് ഉപയോഗിക്ക കൂടി ചെയ്യരുത് എന്ന് പറയുമ്പോൾ..വേണ്ടത് ഒരു ജാതിയും ഇല്ലാതാകുന്നതല്ലേ?ഇന്ത്യൻ ഭരണഘടയിലെ "നിർദേശകതത്ത്വങ്ങളിലെ 44ആം" വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.പക്ഷെ അതിനു പകരം സംഭവിക്കുന്നത് വേറെ.
    പണ്ട് പണ്ട് ചതുർവർണ്ണ്യം നിലന്നിരുന്നത് അതായത് വിഷ്ണുപുരാണത്തിൽ പറയുന്ന 
'കപിലാശ്ചാരുണാഃ പീതാഃ കൃഷ്ണാശ്ചേതി പൃൗകെ് പൃൗകെ് ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാ ശൂദ്രാശ്ചേതി വിവക്ഷിതാഃ
(കപിലാഃ ബ്രാഹ്മണൻ; അരുണാഃ ക്ഷത്രിയൻ; പീതാഃ വൈശ്യർ; കൃഷ്ണാഃ ശൂദ്രർ.)കാലത്ത് ഓരോ വർണ്യത്തിലും ഉള്ള സ്ത്രീകൾ ഓരോ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.
ഉദാ:ബ്രാഹ്മണ സ്ത്രി ആയാൽ മുറിയുടെ നാല് ചുവരിൻ വെളിയിൽ വരരുത് "അന്തർജനം"എന്നോമന പേരിട്ട് വിളിച്ചത് അറിയാമായിരിക്കുമല്ലോ.
ശൂദ്ര ജാതിയിൽ പെട്ടാലോ മേൽ വസ്ത്രം ധരിക്കാൻ ആവില്ല..നല്ല ആഭരണങ്ങൾ ഇടാൻ കഴിയില്ല അങ്ങനെ അങ്ങനെ....
  ആ കാലത്ത് വിദ്യാഭ്യാസം പുരുഷന്മാർക്കായിരുന്നു ലഭിച്ചിരുന്നതും അതും ഓരോരുത്തർ അവരുടെ കുലത്തിലെ പഠനം മാത്രം അങ്ങനെ ഒരാൾ വേറെ ഒരു കുലത്തിലെ വിദ്യ പഠിക്കാൻ തുനിഞ്ഞാൽ(താഴ്ന്ന ജാതിയിൽ പെട്ടവരെ ഉദ്ദേശിച്ച്)അതിനു തക്കതായ ശിക്ഷ കിട്ടുകയും ചെയ്യും.പുരാണ കാലഘട്ടം മുതൽ ശ്രീ നാരായണ ഗുരുവിന്റെ കാലഘട്ടത്തോളം  ഇതേ ചക്രമാണ് ഇവിടെ നിലന്നിരുന്നത്.അതിനു വേണ്ടി പോരാടിയവർ..ഒരേ സമയം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പോരാടി "നവോത്‌ഥാനം " എന്ന സുവർണ കാലത്തിന്റെ ബലമായി ഉണ്ടായ പല നിയമങ്ങളിൽ സ്ത്രീകൾ മുന്നിട്ട് വന്നു,താഴ്ന്ന ജാതിയിൽ പെട്ടവർ ഉയർന്ന ഉദ്യോഗസ്ഥരായി സ്വയം ഒരു സമ്പാദ്യമില്ലായിരുന്ന ഈ കൂട്ടർക്ക് വേണ്ടി അന്ന് സൃഷ്ടിച്ചിരുന്ന നിയമം ആണ് സൗജന്യ ഫീസും സംവരണവും എല്ലാം.മാറ്റം മുന്നേറ്റത്തിലേക്കാവുമ്പോൾ ഇന്നത്തെ കാലത്ത് ഈ വേർതിരിവിന്റെ ആവശ്യം ഇല്ല.എല്ലാവർക്കും തുല്യ നീതി,അത് സ്ത്രീ ആയാലും പുരുഷനായാലും ഏത് ജാതിയിൽ പെട്ടവരായാലും.
  സവർണർ അടിച്ചമർത്തിയപ്പോൾ അവർണർ തങ്ങൾ ഉന്നതിയിലെത്താൻ പരിശ്രമിച്ചു.വീട്ടിൽ തളച്ചിട്ടപ്പോൾ "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്"എത്താൻ സ്ത്രീയും ശ്രമിച്ചു.വിദ്യാഭ്യാസം നല്ലതായാൽ ഇവിടെ ആരും ആരെയും വേർതിരിച്ച് കാണില്ല.
ഒരാൾ ഉയരുന്നത് മറ്റൊരാൾക്ക് സഹിക്കില്ല അതിൽ നിന്നുമുണ്ടാകുന്ന വിദ്വേഷങ്ങൾ ഇല്ലാതാക്കാനുള്ള നല്ല വിദ്യാഭ്യാസമാണ് എല്ലാവർക്കും കൊടുക്കേണ്ടത്.ഉന്നത വിദ്യാഭ്യാസം ലഭിച്ച സ്ത്രീ തന്റെ നിലവാരത്തിനായി ഉയർന്ന ജീവിത രീതിയിൽ ജീവിക്കാൻ വാശി പിടിക്കുന്നതും ധൂർത്ത് നടത്തുന്നതും അത്ര തന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഭർത്താക്കന്മാരെ കൊച്ചാക്കി "ഇരുത്തുന്നതും",നിഷ്കളങ്കയായ പ്രതികരിക്കാൻ കഴിവില്ലാത്ത സ്ത്രീയെ തന്റെ അടിമ ആക്കി വെക്കുന്ന പുരുഷനും ഒരേ തരത്തിൽ ഉള്ളവരാണ്.
വേർതിരിവുകൾ ഉള്ളിടത്ത് വിപ്ലവങ്ങൾ ഉണ്ടാകും.അതിനാൽ എന്റെ സഹോദരൻ പറഞ്ഞ പോലെ ഈ തരത്തിലുള്ള ഫീസ് ഇളവ് പോലും നിർത്തലാക്കണം.പകരം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി നിൽക്കുന്നവരെ കൂടി ജീവിതത്തിലേക്ക് കടന്നു വരാനാകണം ഇനിയുള്ള നല്ല നാളുകളിൽ കൊടുക്കേണ്ട സന്ദേശം അവർക്ക് ഇളവുകൾ ആകാം,സൗജന്യമാകാം.അവിടെ ജാതി-മത-ലിംഗ ഭേദങ്ങൾ നോക്കേണ്ടതില്ല.
   അവസാനം ഒന്ന് കൂടി പറഞ്ഞോട്ടെ ശിവജി സാവന്തിന്റ്റെ "കർണ്ണൻ"(ഹിന്ദി യിൽ 'മൃത്യുഞ്ജയ') എന്ന പുസ്തകത്തിൽ, ശ്രീകൃഷ്ണൻ പറയുന്ന ഒരു കാര്യമുണ്ട് "പ്രകടനപരത(ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം) എന്നത് മനുഷ്യന്റെ കൂടെപ്പിറപ്പാണ്, പക്ഷെ നല്ലതിനായി ശ്രദ്ധിക്കപ്പെടാനാണ് ഒരോ മനുഷ്യജന്മവും ശ്രമിക്കേണ്ടത്".
    എല്ലാവരും മനുഷ്യരാകുന്ന നല്ല നാളെക്കായി കാത്തിരിക്കാം.
(ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഞാൻ ഇതിവിടെ കുറിക്കുന്നത്.പക്ഷെ എന്നെ ഇതിനെ പറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച കൂട്ടുകാരന് നന്ദി !)

വ്യക്തിപരമായി എന്തെങ്കിലും തോന്നിയെങ്കിൽ എന്റെ ചെറിയ വായിലെ വലിയ വർത്തമാനങ്ങളെന്നോർത്ത്  ക്ഷമിക്കൂ !!!



  -രേഷ്-



Comments

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം