മഴ
മഴ
തിരക്കുള്ള ആ റോഡിലൂടെ മഞ്ഞ നിറമുള്ള വാനിൽ നിന്നും മഴവിൽ വർണമുള്ള കുട നിവർത്തി......ഓരോ കുട്ടികൾ പിഞ്ചുകാലെടുത്തുവെച്ച് ചളി തെറുപ്പിച്ചോടിടാൻ തുനിയുമ്പോൾ..അമ്മയോ ആയയോ..കൈകൂട്ടി പിടിച്ച് വലിച്ചിഴച്ച് വീട്ടിലേക്ക് ..ചിലരുടെ കുട്ടികൾ.."പെൻഗ്വിനെ" പോലെ മഴകോട്ടിട്ടു കൈകൾ കാലോട് ചേർത്തൊന്നമർത്തി നടക്കുന്നു..നഗരവീഥിൽ നിറയെ വാഹനങ്ങൾ,അതിൽ കറുത്ത നിറത്തിലുള്ള ഒരു കാറിന്റെ ഹെഡ്‍ലൈറ്റിന്റെ നിറവും ഇരുണ്ട ആകാശവും ചേർന്നൊരുക്കിയ പ്രകാശവിസ്മയത്തിൽ ടയറുകൊണ്ട് വെള്ളത്തിലേക്കിറങ്ങി തീർത്ത ജല കമാനം..ഒരു കുഞ്ഞി കുട്ടിയതിൽ നോക്കി നോക്കി നടന്നു..അരികിലൂടെ പോയ ഒരു സൈക്കിൾ യാത്രക്കാരി ആ കമാനവും വർണങ്ങളും കണ്ടില്ല..അതുകൊണ്ടു തന്നെ അവളെ നനച്ചിട്ട് ആ കാർ മുന്നോട്ടു നീങ്ങി ..അവൾ തന്റെ കണ്ണിലെ കണ്ണട നീക്കി തുവർത്തി വന്നപോഴേക്കും കാർ പോയിക്കഴിഞ്ഞു...അതിനെ നോക്കി പിന്നിലൂടെ വിളിച്ചു അതിൽ നിന്നാരും നോക്കിയില്ല..റോഡിലെ ആരും നോക്കിയില്ല..നേരത്തെ പറഞ്ഞ കുട്ടി ചിരിക്കുക മാത്രം ചെയ്തു..ആരും സഹായിക്കില്ല എന്നറിഞ്ഞത് കൊണ്ടവൾ സൈക്കിളുമായി നനഞ്ഞു തന്നെ നീങ്ങി. സുതാര്യമായൊരു കുടയുടെ കീഴേ ഒരു മുത്തശ്ശനും മുത്തശിയും വടിയും കുത്തി നീങ്ങുന്നു അവരിപ്പോഴും മഴയെ കൈനീട്ടി തട്ടി കളിക്കുന്നു...ദൂരെയൊരു വീടിന്റെ ജനലിലൂടെ കുട്ടികുറുമ്പൻ ജനലിൽ വരയുന്നു..പിന്നെ താടിയിൽ കൈ അമർത്തി ചിരിച്ച്കൊണ്ട് മഴയെ നോക്കുന്നു..മരങ്ങളില്ലാത്തതുകൊണ്ടു കിളികൾ വിശ്രമത്തിനായി സ്ഥാനം തേടിക്കൊണ്ടിരിക്കുന്നു .....ഒരിടത്ത് ഉച്ചത്തിൽ വെച്ച സിനിമ ഗാനത്തിൽ മഴയുണ്ട്..
"മഴമുകിൽ ഇലകൾ തൻ തുമ്പിൽ ഇളവെയിൽ തൊടുകുറി ചാർത്തി പുതുപുടവകളണിയുകയായ്......."
പക്ഷെ അതിൽ പറഞ്ഞ ഇലകളും..ഇളം വെയിലുമൊന്നും ഇവിടെ കണ്ടില്ല..
അരികിൽ തിരിഞ്ഞെത്തുന്ന റോഡ്,ഇതിൽ കൂടി നേരെ നടക്കുമ്പോൾ..റോഡും പുഴയുമൊന്നും അറിയുന്നേയില്ല..കാൽ തുഴയാക്കി ഓഫായി പോയ വണ്ടിയിൽ "ബ്ലിങ്കസ്യാ" എന്നൊരിരിപ്പും..ആ പച്ചകോട്ടുകാരന്റെ ഭാവം കണ്ടാൽ പാവം തോന്നും..ഹെൽമെറ്റ് വെച്ച് ഇപ്പോഴും ഒരുവിധം പിടിച്ച് നിന്ന് വണ്ടി ഓടിക്കുന്ന ഒരാൾ മുഖത്ത് സൂചി വീണപോലെ മഴയെ നോക്കുന്നു..ഇടയ്ക്ക് ..മുഖം തുടയ്ക്കുന്നു ...കുടയെടുക്കാൻ മറന്ന ഉദ്യോഗസ്ഥായായ ആ സ്ത്രീ ബസ്സിൽ നിന്ന് ഓടി ഹോട്ടലിൽ കയറി ആവശ്യമില്ലാഞ്ഞിട്ടും ചായ വാങ്ങി കുടിക്കുന്നു...ഇടയ്ക്കിടെ ഫോണിൽ ആരോടോ സംസാരിക്കുന്നു..അപ്പുറത്തിരുന്ന നീലക്കുപ്പായക്കാരൻ ഇപ്പോഴും ഫോൺ കുത്തികൊണ്ടിരിക്കുന്നു..
അപ്പോൾ ടീവി യിൽ പറയുന്നു..
"വൈഫൈ ശരിയായി മുതലാക്കു ...ഹോട്സ്റ്റാറിൽ ഡൌൺലോഡ് പതിവാക്കു..."..അതെ ഇവനാണ് ശരിയായ പൗരൻ.....
അവൻ കാണുന്ന വീഡിയോയിൽ മഴയത്ത് നൃത്തം ചെയുന്ന നായകൻ..;കഷ്ടം
പുറത്തെ മഴ അവൻ അറിയുന്നില്ല...!
മഴയ്ക്കു ഇത് വല്ലതും അറിയണോ...??അത് പെയ്തുകൊണ്ടേ ഇരിക്കുന്നു.....
-രേഷ് -
👍👍
ReplyDeletethank you
Delete👏👏👏
ReplyDeletethnk you
Delete👍👌
ReplyDeleteThks..keep reading ♡
ReplyDelete