Posts

Showing posts with the label Inspiration

ചേട്ടന്മാരെ നിങ്ങളാനെന്റെ heroes

കാറിൽ പോകുമ്പോൾ റേഡിയോ കേൾക്കുന്നത് എന്റെ ശീലമാണ്.എനിക്ക് R.J എന്ന profession വല്ലാത്ത ഇഷ്ടമാണ്.അതുകൊണ്ടു തന്നെ കുറെ അവതാരകാരെ കേൾക്കൽ തന്നെ ഒരു രസമാ.!! എന്നത്തേയും പോലെ റേഡിയോവിൽ ഷോ കേട്ട് കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് personal ആയിട്ട് അനുഭവമുള്ള കാര്യത്തെ പറ്റി കേട്ടത്. ഉയരം,അഥവാ പൊക്കം ഇനി കൊല്ലത്തൊക്കെ പറയുന്നത് "നീളം"എന്നാണ്.ഇങ്ങനെ പല പേരിൽ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം.അതായിരുന്നു ചർച്ച."tall men association" എന്ന സംഘടനയിലെ കുറെ ചേട്ടന്മാരുടെ വിശേഷങ്ങൾ!!!!  പോകുന്നിടത്തൊക്കെ പൊക്കക്കാരി ആയ എനിക്ക് കുറെ ഇഷ്ടപ്പെട്ടു. "തോട്ടി,ടവർ,ഗ്രേറ്റ് കാളി......തുടങ്ങിയ പേരുകളിലും "കുനിഞ്ഞു നടക്കു ഹെലികോപ്റ്റർ പോണു"എന്നീ comments ഉം "പൊക്കം വെച്ചിട്ടെങ്ങിട്ട പോണേ?" "നിനക്കു ചെക്കനെ കിട്ടിലാട്ട(ഇതിൽ വല്യ ദുഃഖം ഒന്നും തോന്നിയിട്ടില്ലെലും ആൾക്കാരുടെ മുന്നിൽ post ആക്കുന്ന ഒന്നാണ്)" ഇമ്മാതിരി വെറുപ്പിക്കണ dialogs കേട്ട് കേട്ട് വെറുത്തിരിക്കുന്ന അത്യാവശ്യം complex ഉള്ള എനിക്ക് ഈ ചേട്ടന്മാരുടെ വർത്തമാനങ്ങൾ കണ്ണ് തുറപ്പിച്ചു. ഈ association ൽ ...

എന്നെ വളരെ അധികം സ്വാധീനിച്ച ഒരു കഥ

Image
പണ്ട്  പറഞ്ഞു കേട്ടതാണ് ... ഈ  കഥ എന്റെ കൂട്ടുകാരികൾക്ക് സമർപ്പിക്കുന്നു.... ഇതാ ... "ഭൂമിയിലെ സൃഷ്ട്ടികളെ ഓരോന്നായി ഉണ്ടാക്കുകയാണ് ദൈവം.കഴിഞ്ഞ ആറ്  ദിവസമായിട്ടും സ്ത്രിയുടെ സൃഷ്ടി യാണ് നടക്കുന്നത്...ചുരുക്കിപ്പറഞ്ഞാൽ..സാക്ഷാൽ അമ്മയുടെ സൃഷ്ടി ... 'അമ്മ..ജനനി..തായ ...🙏...ചെറിയ ക്ലാസ്സിൽ മലയാളം തുടങ്ങുന്നത് തന്നെ "അ"..'അമ്മ' എന്നല്ലേ ?? .. കഥയിലേക്ക്  തിരിച്ചു വരാം ... ഇതുവരെ ആയിട്ടും സൃഷ്ടി പൂർത്തീകരിക്കാത്ത കണ്ട അക്ഷമയായ മാലാഖ ചോദിച്ചു ... "അവിടുന്ന് അമ്മയുടെ സൃഷ്ടിക്കായി  എന്തിനാണിത്രയധികം സമയം എടുക്കുന്നത്...??" "സവിശേഷമായൊരു സൃഷ്ടിയാണിത് .." "എന്താണത്തൊന്നു വിശദീകരിക്കാമോ ??" "വിശദീകരിക്കം ...ഇവൾ ..ഇരിക്കുമ്പോൾ മൂന്ന് കുട്ടികളെ ഇരുത്താൻ പറ്റിയ മടിത്തട്ടായിരിക്കണം പക്ഷേ എഴുന്നേറ്റാൽ അതൊട്ട് അറിയാനും പാടില്ല...,ഒരുമ്മ കൊടുത്താൽ കയ്യിലെ മുറിവ് മുതൽ ഹൃദയത്തിലെ മുറിവ് വരെ നേരെയാക്കാൻ കഴിയണം..അല്പഭക്ഷണം കൊണ്ട്,മറ്റുള്ളവരെ  കഴിപ്പിച്ചതിനു ശേഷമുള്ള ഭക്ഷണം കൊണ്ട് വയറു നിറയുന്നവളാകണം ..പിന്നെ പ്രധാനപ്പെട്ട ഒന്നുണ്ട...