ഭയം

                              


നാവിൽ ജലമിറങ്ങി വറ്റി പോയ അവസ്ഥ.
വാ പിളർന്നിറ്റു ശ്വാസത്തിനായ് വെമ്പുന്നു.
കരയുന്നില്ല ഞാൻ,
ഈ ഹൃദയതാളത്തിന്-
ഉടുക്കു കൊട്ടലിൻ സാമ്യത!
ഇരുട്ടിലല്ല ഞാൻ,
ഇവിടെ  പകലിൻ വേവും ചൂടും വെളിച്ചവും!
ചുവന്ന ചായത്തോട് പോലും വെറുപ്പ്,ഭയം!
അതും ചോരയോ?...അതേ,
ചോരയാണത് എന്നെ തകർക്കും ഭയം.
കത്തിയാൽ സ്വയം മുറിവുവരുത്തുന്നവരേ.,
ഇതിലെന്താനന്ദം??
ദേഹമാകെ വരഞ്ഞു നിൻ അമർഷത്തെ കുറയ്ക്കാൻ
വേറെ വഴിയേതുമില്ലേ??
ഇവിടെ ഞാൻ ഉത്തരമില്ലാ നൂറായിരം ചോദ്യങ്ങളിൽ.
തീരുമാനം നല്ലതോ?വ്യക്തമല്ല!
എൻ അമർഷത്തെ ചെറുക്കാൻ വഴിയേതുമില്ലേ..?
നോക്കൂ..ഇതാ ഞാൻ അമർഷത്തെ വളർത്തി ഭയമാക്കി.
ഈ മിഥ്യാ ലോകത്ത്-
എന്റെ ഭയം മാത്രം സത്യം!
ഈ വേദനയും സത്യം!
നിൻ വേദനയ്ക്ക് എന്നുടേതിനേക്കാൾ..മൂർച്ചയാവാം
എന്റെ വേദനയാണെന്റെ ഭയം.
ആ ഭയമോ അത് ഞാനും.
ഞാൻ മരിക്കുകിൽ ഒപ്പം മരിക്കുന്ന നിഴലാണെൻ ഭയം.




-രേഷ്-


Comments

  1. ഒരു ചേഞ്ച്‌ ഉണ്ട്.

    ReplyDelete
    Replies
    1. ഇവന്മാർക്ക് change വേണമത്രെ change 😋😋😋😋😋,നമ്മളോടാ കളി 😎

      Delete

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം