Posts

Showing posts with the label in my view

ചെറിയ വായിലെ വലിയ വർത്തമാനങ്ങൾ

 "പെൺകുട്ടികൾക്ക് മാത്രം യു.പി.എസ്.സി എക്സാമിനും മറ്റും 'ഫീസ് ഇല്ലാതാക്കുന്നത്'എന്താണത്?അത് ശരിയായ നടപടിയല്ലല്ലോ??"    എന്റെ ഒരു കൂട്ടുകാരൻ എന്നോട് ചോദിച്ച ചോദ്യമാണ്.അത് കേട്ടപ്പോൾ ഞാൻ ഒരു തമാശ ആയിട്ടേ എടുത്തുവെങ്കിലും,ഈ ചോദ്യം മനസ്സിലിട്ട് അയവെട്ടി കൊണ്ടിരുന്നു.അങ്ങനെ ചിന്തിച്ച് ചിന്തിച്ച് വന്നപ്പോൾ "ശരിയാണല്ലോ"....അവൻ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലാതില്ല.ജാതിയുടെയും ലിംഗത്തിന്റെയും വേർതിരിവ് പാടില്ല എന്ന് വാദിക്കാൻ ഒരുപാട് സംഘടനകൾ ഉയർന്നു വരുന്നു ചിലതൊക്കെ അതിന്റെ അന്തസത്ത നിലനിർത്തുമ്പോൾ മറ്റു ചിലവ ലജജിപ്പിക്കുന്നു.സ്ത്രീകൾക്ക് "തുല്യ പദവി" എന്ന് പറഞ്ഞു വരുമ്പോൾ..നമുക്കും ചിന്തിക്കാമല്ലോ പുരുഷന്മാർക്കും സൗജന്യ ഫീസ് കൊടുത്താൽ അല്ലെ തുല്യമാവുകയുള്ളു? അല്ലെങ്കിൽ ആർക്കും സൗജന്യം അനുവദിക്കാതിരിക്കുക..ജാതി പറയരുത് അത് ഉപയോഗിക്ക കൂടി ചെയ്യരുത് എന്ന് പറയുമ്പോൾ..വേണ്ടത് ഒരു ജാതിയും ഇല്ലാതാകുന്നതല്ലേ?ഇന്ത്യൻ ഭരണഘടയിലെ "നിർദേശകതത്ത്വങ്ങളിലെ 44ആം" വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്...