"പഠിച്ചെടുത്ത" പാഠങ്ങൾ (ഭാഗം 1)
"പഠിച്ചെടുത്ത" പാഠങ്ങൾ (ഭാഗം 1)
"അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം...."
ഈ വരികൾ കേൾക്കുമ്പോൾ ഓർമ്മ വരുന്ന ആദ്യത്തെ കാര്യം ഒരു പക്ഷെ ഇതിന്റെ പല്ലവി ആയിരിക്കും...
"ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം"
അത് തത്ക്കാലം ഞാൻ പാടുന്നില്ല സ്കൂളിനെ പറ്റി ആര് പറയുമ്പോഴും ഒരു ആവർത്തന വിരസത ആയിട്ടാണ് പലപ്പോഴും ഈ വരി വരിക..അത് കൊണ്ട്...ഞാൻ ഏറെ ബഹുമാനിക്കുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ് സാറിന്റെ അതെ കവിതയുടെ അനുപല്ലവി സ്മരിച്ചുകൊണ്ട് എന്റെ സ്കൂളിനെ പറ്റിയുള്ള കഥകൾ..അഥവാ "കത്തികൾ "
കുത്തിക്കുറിക്കുകയാണ്...
ആദ്യം സ്കൂളിന്റ പേരുകളൊന്നും പറയുന്നില്ല..വേറൊന്നും അല്ല ഞാൻ അവിടെ പഠിച്ചത് കൊണ്ടുണ്ടാകുന്ന ക്ഷീണം സ്കൂളിന് കൊടുക്കുന്നത് ശരിയല്ല.
ആദ്യം പഠിച്ചതൊരു ക്രൈസ്തവ സ്കൂളിൽ ആണ്.ഹെഡ്മിസ്ട്രസ്സ് അത് കൊണ്ട് തന്നെ കന്യാസ്ത്രീയമ്മ ആയിരുന്നു.ഹോ!ഓർക്കുമ്പോൾ തന്നെ ചൂരലിന്റെ സുഖം..!
അതങ്ങു പാലക്കാട് ആയിരുന്നു.നഗരത്തിൽ നല്ല പേരുള്ള പെൺകുട്ടികളുടെ "സരസ്വതി ക്ഷേത്രം". .പക്ഷേ നല്ല വൃത്തിയായി കുരുത്തക്കേട് കാണിക്കാൻ കഴിവുണ്ടായിരുന്ന കുട്ടി ആയിരുന്നു ഞാൻഅത്യാവശ്യം 90 മാർക്കിന് മുകളിൽ വാങ്ങിക്കുന്ന കുട്ടി ആയിരിന്നിട്ടു കൂടി ജോലിക്ക് പോകുന്ന അമ്മയെ ഹാഫ് ഡേ ലീവ് എടുപ്പിച്ചു കുന്നിന്റെ മുകളിൽ ഇരിക്കുന്ന സ്കൂളിലേക്കു ആഴ്ചയിൽ ഒരു തവണ കയറ്റിയിരുന്ന പാവം കുട്ടി ആയിരുന്നു ഞാൻ!ചെയ്തിരുന്ന മഹനീയ പ്രവൃത്തികൾ അത്യാവശ്യം കുപ്രസിദ്ധി ഉണ്ടാക്കുന്നതായിരുന്നു.
നിത്യേന ഉള്ള അക്ഷര പരീക്ഷയുടെ പേപ്പർ മാതാപിതാക്കളെ കാണിച്ച് ഒപ്പു വെക്കണമായിരുന്നു. അക്ഷരങ്ങളോടുള്ള എന്റെ സിദ്ധി കാരണം മിക്കവാറും എനിക്ക് 100 ഇൽ 50 ഇൽ കൂടുതൽ കിട്ടുകയില്ലായിരുന്നു.അതുകൊണ്ടു തന്നെ ബാക്കി വിഷയത്തിൽ 90 നു മുകളിൽ വാങ്ങിക്കുന്ന എനിക്ക് അഭിമാന പ്രശ്നം ആയതു കൊണ്ട് അത് വീട്ടിൽ കാണിച്ചിരുന്നില്ല .പകരം അച്ഛന്റെ ഒപ്പ് എന്റെ കൈപ്പടയിലിട്ടു കാട്ടി കൊടുത്തു.പിന്നെ ടീച്ചർ വെയിലത്തു ഇറക്കി നിർത്തി 'അമ്മ വന്നിട് കേറിയ മതി എന്ന് പറഞ്ഞു.അമ്മയോട് പറഞ്ഞില്ല ..ഒരു മൂന്ന് ആഴ്ച്ച അങ്ങനെ നിന്ന് കരിവാളിച്ചത് കൊണ്ടാവും ഇപ്പൊ നല്ല കളർ ഉണ്ട് എനിക്ക്.പിന്നെ ടീച്ചർ തന്നെ ഡയറി എഴുതി തന്നു വിട്ടു .അമ്മ വന്നു...അന്ന് ഇട്ടതിൽ പിന്നെ ഇത് വരെ ഞാൻ അച്ഛന്റെയും അമ്മയുടെയും കള്ളൊപ്പ് ഇട്ടിട്ടില്ല."ആദ്യത്തെ പാഠം".
എനിക്ക് കുഞ്ഞി ക്ലാസ്സുകളിൽ വെച്ചു ഇംഗ്ലീഷ് തീരെ അറിയിലായിരുന്നു. ആ എന്നോട് അച്ഛന്റെ ജോലി എന്താ എന്ന് ചോദിച്ച എങ്ങനെ മനസിലാക്കാനാ ജയിക്കാതെ പറ്റില്ല അതുകൊണ്ട് ആദ്യമായി കോപ്പി അടിക്കാൻ തീരുമാനിച്ചു.അടുത്തുള്ള കുട്ടി എഴുതി "പോസ്റ്മാൻ" എന്റെ അച്ഛൻ പോസ്റ്മാൻ അല്ല അതറിയാവുന്ന ടീച്ചർ പിന്നെയും വിളിപ്പിച്ചു അമ്മയെ.അന്ന് തൊട്ട് ഇന്ന് വരെ എഴുത്തു പരീക്ഷയ്ക്കു വേറെ ആരുടേയും നോക്കി എഴുതിയിട്ടില്ല "രണ്ടാമത്തെ പാഠം".
നല്ല വെള്ള കളർ ഡ്രസ്സ് ആയിരുന്നു ഞങ്ങളുടെ യൂണിഫോം.ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കാത്തത് കൊണ്ട് എല്ലാ ദിവസവും കാണും കോളറിൽ "തിരുശേഷിപ്പ്" അതിനും വിളിപ്പിച്ചു.പിന്നെ ദിവസവും യൂണിഫോംമ്മിൽ ചളി കണ്ടാൽ അതിനു തുല്യമായി അമ്മയുടെ അടി കിട്ടുകയും ചെയ്തു.അങ്ങനെ തല്ലിന്റെ എണ്ണം കൂടി കഴിഞ്ഞപ്പോൾ പുറത്തു ഇറങ്ങാതെ ക്ലാസ്സിൽ ഒതുങ്ങി കൂടലായി,നല്ല കൂട്ടുകാരിയെ തിരഞ്ഞെടുക്കാനുള്ള അവസരമായി അത് ..എനിക്കിന്നും ഓർമ്മയുണ്ട്,കിട്ടി,അവൾക്ക് ഒരു ചെവി ഇല്ലായിരുന്നു.അവളോട് ക്ലാസ്സിൽ ആരും സംസാരിക്കാത്ത കൊണ്ട് ഒറ്റപെട്ടപ്പോഴാണ് ഞാൻ "ഒതുങ്ങി കൂടാൻ വന്നത്" പിന്നെ അവളുടെ സാമീപ്യം അവിടത്തെ അവസാന ദിനം വരെ എന്നെ നല്ല കുട്ടി ആക്കി .
എല്ലാ ശനി ആഴ്ച്ചയും "ശനീശ്വരൻ കോവിൽ"പോകുക പതിവായിരുന്നു.അന്നൊരിക്കൽ പോകും വഴി എന്റെ ടീച്ചറിനെ കണ്ടു.ടീച്ചറിന്റെ വീടും അവിടെ അടുത്തായിരുന്നുത്രേ..,ക്ലാസ് ലെ "കൂതറ" ആയിരുന്നത് കൊണ്ട് ടീച്ചറെ നോക്കാൻ എനിക്ക് മടി.. ഞങ്ങൾ മുന്നിട്ടു നടന്നപ്പോൾ പുറകിൽ നിന്നും ടീച്ചർ വിളിച്ചു.."നീ എന്താ എന്നെ കണ്ടിട്ട് മിണ്ടാതെ പോകുന്നേ?" എന്നൊരു ചോദ്യവും.സത്യം പറഞ്ഞാൽ അപ്പോൾ ഉണ്ടായ സന്തോഷം വേറൊന്നായിരുന്നു ..എന്നെ മുഷ്ടി മടക്കിപ്പിച്ച് സ്കെയിൽ കൊണ്ട് തല്ലിയിരുന്ന ടീച്ചർ എന്നെ തലയിൽ കൈ ഒക്കെ വെച്ച് കുറേ സംസാരിക്കുന്നു.ഞാൻ മിടുക്കി ആന്നെന്നു പറയുന്നു.
വീട്ടിലെത്തിയപ്പോഴാണ് 'അമ്മ പറയുന്നത് ആ ടീച്ചർക്ക് മക്കളില്ല.അന്ന് ഞാൻ എന്റെ ടീച്ചർ ക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു.ജീവിതത്തിൽ മറ്റുളവർക്കായി പ്രാർത്ഥിക്കാൻ പഠിച്ച നിമിഷം..
(തുടരും)
-രേഷ്-
Baki porate..porate..🤗
ReplyDeletewait....and see dr!
DeleteKollam...
ReplyDelete🤗🙂thank you..
DeleteAdutha bhagam vegam publish chey..🙂
ReplyDeletePinnil vittit ponna palathineyum orkan kittuna avasaram
of course bro....🙂!but wait...
Delete