നിദ്രാവത്വം
ഒരു നീണ്ട സുഷുപ്തി...!
വരം മാറി കിട്ടിയ കുംഭകർണ്ണനെ പോലെ.
തൂലികയിൽ മഷി നിറയ്ക്കാതെ,
വറ്റി..വറ്റി..!
എഴുതുമ്പോൾ..
വാക്കുകൾ മുറിയുന്നു.
ഇടറുന്നൊരു വലംകൈ.
പലവേള പൂർണ്ണ വിരാമമിടാൻ ശ്രമിച്ചു.
സ്വാധീനപ്പെട്ട് കുത്തി നീട്ടി...അർദ്ധവിരാമമായതും വിചിത്രം.!
അവസ്സാനിപ്പിക്കാൻ..കഴിയില്ലൊരിക്കലും..
ഇതിവൾ തൻ മനസ്സ്.
പക്ഷെ..നോക്കി നിൽക്കെ
ക്ഷയിക്കുന്നതു താങ്ങാനാകാതെ-
വൃദ്ധി തേടുമിവൾ..
ഇവൾ മാത്രം.
എന്തിന്?..,
വിയർപ്പുതുള്ളികളോ..
കണ്ണീരോ...
സംശയം,നനഞ്ഞ കടലാസ്സിൻ ഇതളുകൾ.
കൈതട്ടി തൂവിയ മഷികുപ്പി.
തളർന്നിരിക്കും മുഖത്ത്-
ഒഴുകിയെത്തിയ മഷി,
അതിന്റെ ഗന്ധം!
തോറ്റല്ലോ..ഇവൾ പിന്നെയും പിന്നെയും!.
-രേഷ്-
Parker pen use cheytha mathi. Mazhi mughathavilla..😋😋😋
ReplyDeleteparker num fountain refill pen und hence a chance....broi
DeleteGood one..👏
ReplyDeleteMs ulloor ...😊nik kore vords artham manasilayillaa ....overall idea kity .. but e thotathengnayann manasilayillaa....athe blog onnm stop chyarthttaaa...continue writing...pls dnt stop...request from a fan 😂😘😘😘😘
ReplyDeleteWhich word..?
Delete
DeleteVrinthy thedumaval
Pinne sushupthy
Pinne nithravathvam nnu paranja ntha 😐 atre ollu
അഭിവൃദ്ധി ന് കേട്ടിടുണ്ടോ?? അതാ വൃദ്ധി.
Deleteസുഷുപ്തിക്ക് കുറേ അർത്ഥമുണ്ട്.ഇവിടെ ഗാഢനിദ്ര എന്നാ ഉദ്ദേശിച്ചത്.
നിദ്രാവത്വം കുംഭകർണ്ണനു കിട്ടിയ വരമാണ്.
പണ്ട് കുബേരനെ പോലെയാകാൻ വ്രതമെടുത്ത് നിർദ്ദേവത്വം നു പറയുന്നതിനു പകരം നാക്കുളുക്കി നിദ്രാവത്വം ആയതുകൊണ്ടാണ് പുള്ളി ഉറക്കഭ്രാന്തനായത്...for more reference check ramayana
Enikum sushpathy paranj taranam hihi
ReplyDeleteസുഷുപ്തി
Delete1.അജ്ഞാനം
2.ഗാഢനിദ്ര