പേരാട്ടം


ഒരു പേര് തരുന്ന പൊല്ലാപ്പുകളേ...കഴിഞ്ഞ ദിവസം ഊക്കനൊരു പണിക്കിട്ടിയതോണ്ട് പറയുവാ..അതായത്,വേറെ ഒരാൾക്ക് കിട്ടേണ്ടീയിരുന്ന ചീത്തവിളികൾ ഒരു കൂട്ടുകാരിയുടെ വകതിരിവില്ലായ്മ കാരണം എനിക്ക് കേൾക്കേണ്ടി വന്നു.ശരിക്കും രണ്ടു ദിവസമെടുത്തു അതിൽ നിന്നൊന്നു മോചിതയാവാൻ.
  ഇനി ജനിക്കാൻ പോകുന്ന കുട്ടികൾക്കെങ്കിലും പേരൊക്കെ ഇത്തിരി അപൂർവ്വമാക്കണം എന്നാ എന്റെ പക്ഷം.(ചെല്ല പേര് പോലും എനിക്ക് പണിതന്നു).
വ്യതസ്ത നാമം ലഭിച്ചവർ മാതാപിതാക്കളോട് നന്ദി പറയാ..
എനിക്കെന്റെ പേരിഷ്ടമല്ല.അതുകൊണ്ട് തന്നെ ഞാൻ പലയിടത്തും എനിക്ക് തോന്നിയ പേരൊക്കെ ഇടും.ദേ ബ്ലോഗുൾപ്പെടെ അങ്ങനാ.
എന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് ഒരു ഔപചാരികതയുടെ തിരുശേഷിപ്പാണ് എന്റെ പേര്.അത് പിന്നെ സ്കൂളിൽ ചേർത്തപ്പോഴും മാറ്റിയില്ല.ഞാൻ പോകുന്ന സ്ഥലത്തൊക്കെ വാൽനാമം മാത്രം വ്യതസ്തമാക്കി കുറേ 'എന്റെ പേരുകാർ',അങ്ങനെ വട്ടപ്പേരുകൊണ്ട് ജീവിക്കേണ്ടി വന്ന പാവം ഞങ്ങൾ.!!!(ഇതേ അവസ്ഥ സംഭവിച്ചവർക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ടാകുമല്ലോ?)
പിന്നെ നമ്മൾ സ്വയം നന്നായാൽ "പേരും നന്നാവും" അതാണ് "സൽപ്പേര്". പേരാണ് പലർക്കും കിട്ടേണ്ടതും,അത് എല്ലാർക്കും നിലനിൽക്കട്ടെ.😁
ഒരിക്കൽ വായിച്ച കെ.ജി.ശങ്കരപ്പിള്ളയുടെ "പേരാട്ടം" എനിക്ക് കുറച്ചധികം സാമ്യത തോന്നി.അതിവിടെ കുറിക്കുന്നുണ്ടേ..
-
എന്ന് ഒരേ പേരുകാരുടെ ലോക പ്രതിനിധി(എന്റെ പേര് ലോകത്ത് മിക്കയിടത്തും ഉണ്ട്,നല്ലവരും ചീത്തവരുമായി😐)
                 -രേഷ്(ഇതും മുറിച്ചിട്ടത്)-


ഫാദർ ജോൺ മണ്ണാറത്തറ......

Read more at: http://www.mathrubhumi.com/kozhikode/nagaram/kozhikode-nagaram-1.255465
പേരാട്ടത്തിൽ സ്വന്തം പേരിനോട്‌ കവിക്കുതന്നെ ഇഷ്ടമല്ല. തന്റെ പേരുവിളിച്ചാലും അവരും ഇവരും വിളികേൾക്കും. അതുകൊണ്ട് തന്റെ പേര് തന്റേതല്ലെന്ന് കവി ഉറപ്പിക്...

Read more at: http://www.mathrubhumi.com/kozhikode/nagaram/kozhikode-nagaram-1.2554659
‘അവരവരിട്ട പേരേ പേരാവൂ. വാക്കും ചെയ്തിയും കൊണ്ടൊരു പേരെഴുത്തല്ലാതെ വാഴ്‌വെന്ത്?’ - പേരാട്ടം, കെ.ജി. ശങ്കരപ്പിള്ള......

Read more at: http://www.mathrubhumi.com/kozhikode/nagaram/kozhikode-nagaram-1.2554659
‘അവരവരിട്ട പേരേ പേരാവൂ. വാക്കും ചെയ്തിയും കൊണ്ടൊരു പേരെഴുത്തല്ലാതെ വാഴ്‌വെന്ത്?’ - പേരാട്ടം, കെ.ജി. ശങ്കരപ്പിള്ള......

Read more at: http://www.mathrubhumi.com/kozhikode/nagaram/kozhikode-nagaram-1.25546
അവരവരിട്ട പേരേ പേരാവൂ. വാക്കും ചെയ്തിയും കൊണ്ടൊരു പേരെഴുത്തല്ലാതെ വാഴ്വെന്ത്?’ 
- പേരാട്ടം, കെ.ജി. ശങ്കരപ്പിള്ള

പേരാട്ടത്തിൽ സ്വന്തം പേരിനോട്കവിക്കുതന്നെ ഇഷ്ടമല്ല. തന്റെ പേരുവിളിച്ചാലും അവരും ഇവരും വിളികേൾക്കും. അതുകൊണ്ട് തന്റെ പേര് തന്റേതല്ലെന്ന് കവി ഉറപ്പിക്കുന്നു.വിളിച്ചവരെ നോക്കിവേണം വിളിതന്നെയാണോ എന്നുറപ്പിക്കാനും. തന്റെ പേര് അറിഞ്ഞവർക്കും അറിയാത്തവർക്കും മറന്നവർക്കും വെട്ടിയവർക്കും കവി ആദരമർപ്പിക്കുന്നു. പേരിനോടുള്ള നിന്ദയും മറവിയും പരിചയവും തന്നെ തൊടുന്നതേയില്ല. കൊഴിഞ്ഞ കനിയുടെയും മണത്തിന്റെയും ഇലയുടെയും ഒപ്പം തന്റെ പേരുമുണ്ടാകും. എന്നാലും താൻ പോരാട്ടത്തിൽ നിലംപതിക്കില്ല
(-ഫാദർ ജോൺ മണ്ണാറത്തറ കവിയുടെ കവിതയെ പറ്റി പറഞ്ഞത്.)
note :
പേരാട്ടം എന്ന കവിയുടെ തലക്കെട്ട് ഞാൻ കടംകൊള്ളുന്നുണ്ട്ട്ടോ.😋

Comments

  1. Drishtadyumnante oru bhagyam. Aa peru matram aarum ipolum kadam edukunilla.

    ReplyDelete
    Replies
    1. aa peridaan drupadanu mathre pattulu allel sadarakkaaraaya achanum ammaykum ithokke keri vilich velliyadichalula naanakedorth... munne chindich ah athikramathe parityagam cheythenju...

      Delete
  2. Enta perum anganlle resh..jyothishaB-):-D:-D

    ReplyDelete

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം