ഉത്സവം

മഞ്ഞപട്ടുപ്പാവാട ചുറ്റി-
യാപ്പിൾ ബലൂണിലേക്കുറ്റു-
നോക്കിയവൾ പറഞ്ഞു.
വീണ്ടും ഉത്സവം വരവായ്.
പൊട്ടിചിതറിയ മുത്തുമാലപ്പോലവളുടെ,
ചിരിയും ചിന്നി ചിതറി.
കഴിഞ്ഞാണ്ടല്ലോ ഏട്ടനോടൊത്തവൾ,
പച്ചകരിമ്പൂറ്റികുടിച്ചാമോദയായ്.
ഇരു കൈ നിറച്ചമ്മ കുപ്പിവള-
യണിയിച്ചാശ നിറവേറ്റി.
മുത്തശ്ശി കാതുപോലുള്ളൊരരി-
മുറുക്കൊക്കെയും വാങ്ങി മുത്തച്ഛനും.
പഞ്ചവാദ്യത്തിൻ താളത്തി-
നൊത്തമ്മാവൻ,ചൂണ്ടിയതാകാശം.
കൊമ്പൂതുമാളതോ ശ്വാസത്തിനായ് വിറയ്ക്കുമ്പോൾ-
ഇടയ്ക്കതൻ പ്രാർത്ഥനാ താളം.
ആനയും പാപ്പാനും ചുറ്റും-
പറ്റിയ ആനപ്രേമികളിൽ താനും അച്ഛനുംഏട്ടനും.
കറുപ്പിനേ സൗന്ദര്യമുള്ളോ-
യെന്നവൾ സംശായാലുവായി,
കറുത്തയാനയുമാരാത്രിയും പാട്ടും മേളവും.
വെഞ്ചാമരയാലവട്ടതെയ്യംപടയണി ചമയം കേമം.
മിന്നി തിളങ്ങും വെളിച്ചം
പിന്നെ ആൽത്തറയിലാൾ കൂട്ടം.
ഇരട്ടതായമ്പക,കാവടി,ശൂലം
പിന്നെ പന്തവും ദീപ കാഴ്ചയും
പല നിറത്തിൽ കരിമരുന്നും-
കാതടയ്ക്കുമതിൻ ശബ്ദവും.
കലംകറിച്ചട്ടികൾ,
കളിപ്പാട്ടങ്ങൾ കുങ്കുമകൂനകൾ.
ഈന്തപ്പഴത്തിനിപ്പുറംതേൻമിഠായി,
പൊരിമലർ കൂനകൾ.
പൂമാല,കുരുത്തോലയലങ്കാരവും
പിന്നെ ചന്ദനത്തിരിയുടെ പുക ച്ചുരുൾ കാഴ്ച.
ആണ്ടോന്നായി അവൾ കാത്തിരിക്കുന്നു.
കുപ്പിവളയ്ക്കല്ലത്,
കരിമ്പിൻ മധുരത്തിനല്ല.
അവൾ കിനാകാണുന്നതിതുവരെ-
കാണാത്ത തലപ്പൊക്ക മത്സരത്തിനായ്.
തേവരെയേന്താൻ പോന്നയാ-
ഭാഗ്യവാനെ കാണാൻ.
കുറുമ്പൻ കൊമ്പനെ കാണാൻ.
കറുമ്പനായ് വാതുവെയ്ക്കും കൂട്ടത്തിലൊന്നാവാൻ.
തല്ലുകൂടി കാറ്റിൽ ലയിക്കും പൊടി ശ്വസിക്കാൻ.
വന്നല്ലോ ഉത്സവം,
പിന്നെയുമിവൾക്കായ്.
കൊടിമരത്തിലാനാടിനാമോദ-
മേറ്റുന്ന നന്മ തൻ പേര്,
ഉത്സവം.


           ----രേഷ്----
           


Comments

  1. Good miss ullur😊
    "Kurumban kombanm varnagalm vazhiyora kadakalm
    Athil nirayum choku mitayiyum ennude utsavam😇😇
    Avde thodangyoo utsavoke?? ivade march avanam :(

    ReplyDelete
  2. Ee month last jan31 first ambalam avda innu kodiyett pinne aduth aduth niraye ambalam hence ulsavam..last ulsavam april-may athode kazhinju
    Season
    😊 


    Waitn .

    ReplyDelete

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം