སྤྱན་རས་གཟིགས་(om mani padme hum)

ബുള്ളറ്റ് ഒരു ദുർബലം ആയ എനിക്ക് വെറുതെ വഴികൂടി പോണ ബുള്ളെറ്റുകളെ നോക്കി നിൽക്കാൻ ഭയങ്കര  ഇഷ്ടമാ,സ്വന്തായിത് ഓടിക്കനൊന്നും ഒരു പാഴ്മോഹം ഈ പൊട്ടമാനസ്സിൽ തോന്നാൻ തുടങ്ങിയിട്ട്  വർഷങ്ങളേറെ ആയി.
royal enfield classic,Thunderbird,Himalayan,desert,continental....etc, ഇങ്ങനെ ഇപ്പൊ റോഡിൽ പല model ബുള്ളറ്റ് കാണാൻ കിട്ടും ഒരുമാതിരി രാത്രി കൂടണയാൻ പോണ കിളികളെ പോലെ ഇവിടെ നോക്കിയാലും ബുള്ളറ്റ് .അങ്ങനെ ഇരിക്കെ ആണ് ഞാൻ ബുള്ളറ്റ് alternationഉം,പിന്നെ accesories വെച്ചിട്ട് അലങ്കാര പണി ഒക്കെ ചെയ്യന്നത് ശ്രദ്ധിക്കുന്നത്.
അതിൽ ഒന്നാണ് ഈ "ടിബറ്റൻ flags ",ഹിമാലയം കാണിക്കുന്ന മിക്ക സിനിമയിലും ഞാൻ ഇത് കണ്ടിട്ടിണ്ട് ,yeh javani hey diwani ഒക്കെ പോലെ പക്കാ ട്രാവൽ സിനിമകളിൽ ആണ് കൂടുതലും കാണിക്കാറുള്ളത്.പിന്നെ "ഹീറോ" എന്ന ഒരു ഹിന്ദി സിനിമയിൽ sooraj pancholiഒരു ബൈക്ക് stund ചെയുന്നുണ്ട്.നായികയെയും പുറകിൽ ഇരുത്തി പൊളിഞ്ഞ പാലത്തിനു കുറുകെ ചാടുന്നത് ,സത്യം പറഞ്ഞാൽ ആ സീനിൽ ആ ബൈക്കും പിന്നെ ചുറ്റും പാലത്തിൽ കെട്ടി വെച്ചിരിക്കുന്ന കൊടിയിലേക്കുമാണ് കണ്ണ് പോയത്.
 ആദ്യം ഞാൻ ഈ പാലം കുറെ സിനിമയിൽ കാണിച്ചപ്പോൾ കരുതിയത് ഒരു art ചുമ്മാ ചെയ്ത വെച്ചാകുകയാണെന്നു ഉത്സവത്തിന് തോരണം ഒകെ കെട്ടുന്ന പോലെ .പിന്നീട് മനസ്സിലായി ഹിമാചൽ പ്രദേശിലെ "മനാലി" എന്ന സുന്ദര ഭൂമിയിൽ "ബിയാസ്"നദിയുടെ കുറുകെ ഉള്ള ഒരു പാലമുണ്ട് അതാണ് സ്ഥിരം സിനിമയിലൊക്കെ കാണിക്കുന്നതെന്ന്.(വേറെയും ഉണ്ടാകാം)

 പിന്നെ കുറച്ചു നാളുകഴിഞ്ഞു tovino thomas ന്റെ ഗുപ്പി  സിനിമ കണ്ടപ്പോൾ അതിൽ പുള്ളിടെ entry കണ്ടവർക്ക് ഓർമ്മ വരും വണ്ടിയിൽ മുന്നിൽ കെട്ടിവെച്ചിരിക്കുന്ന കുഞ്ഞു കുഞ്ഞു തുണിക്കഷ്ണങ്ങൾ.
ഈ സിനിമ ലെ ടോവിനോന്റെ getupഉം ബുള്ളറ്റിന്റെ makeover പിന്നെ സ്ഥിരം കാഴ്ച്ചയായി റോഡിൽ,
 അപ്പൊ പിന്നെ അതിനെ പറ്റി അന്വേഷിക്കാമെന്നു കരുതി.
അങ്ങനെ rider ചേട്ടന്മാരോടൊക്കെ ചോദിച്ചു ചോദിച്ചു കുറച്ചധികം കാര്യങ്ങളൊക്കെ മനസ്സിലാക്കി.എന്നിരുന്നാലും,പലരും അതിന്റെ ശരിയായ ഉദ്ദേശമെന്താണെന്നു അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് മനസിലായി.കാറിലും ബൈക്കിലും ഒക്കെ ഇത് കെട്ടിവെയ്ക്കുന്നവർക്കായിട്ട് അതിനെ പാറ്റി  ചില കാര്യങ്ങൾ പറഞ്ഞു തരാം..
      അത് വെറും ഒരു fancy accessory അല്ലെന്നു ആദ്യമേ പറയട്ടെ,അതിലെ ഓരോ നിറത്തിനും ഓരോ അർത്ഥങ്ങളുണ്ട്,tibatian പ്രാർത്ഥനയുടെ ഭാഗമാണിത്.ബുദ്ധിസമായിട്ട് ബന്ധമുള്ളത്.ശരിക്കും ഇതിൽ 5 നിറങ്ങളാണുള്ളത്.ചുവപ്പ്, നീല, മഞ്ഞ, വെള്ള, പച്ച.
ഇവ വായു,അഗ്നി,ജലം,ഭൂമി,ആകാശം എന്നീ ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു.വെളുപ്പ് ആകാശത്തെ സൂചിപ്പിക്കുന്നു,ചുവപ്പ് തീയാണ്.പച്ച വെള്ളം, മഞ്ഞ ഭൂമി,നീല കാറ്റ്.
     കൂടാതെ,east,west,north,south and center സൂചിപ്പിക്കാനും ഈ കൊടിയടയാളങ്ങൾ ഉപയോഗിക്കുന്നു.
     അതിൽ അടയാളപ്പെടുത്തിയിരിക്കുന്ന മന്ത്രങ്ങൾ പ്രത്യക്ഷത്തിൽ ഒന്നിനെയും പ്രതിനിധാനം ചെയുന്നില്ലെങ്കിലും അതിനും അർത്ഥമുണ്ട്.
" སྤྱན་རས་གཟིགས་ "
om mani padme hum

  ഇത് ഗൂഗിളിൽ നിന്ന് കിട്ടിയ list ആണ്.ഇതിൽ ഓരോ വാക്കിന്റെയും അർത്ഥം വിശദമായി കൊടുത്തിട്ടുണ്ട്.
ഈ മന്ത്രത്തിന്റെ ശക്തിയിൽ വാഹനം ഓടിക്കുന്ന ആളിന് മറ്റുള്ളവരുടെ അസൂയയിൽ നിന്നും മോചനം കിട്ടും പിന്നെ ഏറ്റവും പ്രധാനമായിട്ട് അപകടങ്ങൾ ഒഴിവായിക്കിട്ടും.
   വിശ്വാസികളുടെ നിയമം അനിസരിച്ചു ഇത് നമുക്ക് സമ്മാനമായി കിട്ടിയാലേ യഥാർത്ഥ ഗുണം കിട്ടുകയുള്ളു.സ്വന്തമായി വാങ്ങിയാൽ കിട്ടില്ലെത്രെ,അതായത് നമ്മളുടെ പ്രാർത്ഥന വേറെ ഒരാൾക്കു അനുഗ്രഹമായി കൊടുക്കുക.
     കൂടാതെ വിലങ്ങാനെയും കുറുകെയും കെട്ടുന്ന രണ്ടു തരം കൊടികളുണ്ട്,"ല്യൂങ് ധർ","ധർ ചോ" എന്നിങ്ങനെയാണ് അതിന്റെ പേരുകൾ.
     ഇനിയുമുണ്ട് കുറെ രഹസ്യങ്ങൾ,കോടി ഒരിക്കലും നിലത്തിടാൻ പാടില്ല.അത് അതിനെ അപമാനിക്കുന്നതിനു തുല്യമാണത്രെ.കൂടാതെ കൊടിയുടെ നിറം മങ്ങുന്നതനുസരിച്ച് കാറ്റ് നമ്മളുടെ പ്രാർത്ഥന എത്തിക്കേണ്ട ഇടത് എത്തിക്കുമത്രേ.
    ചില തമിഴ് വീടുകളിൽ മാവിലയും ആലിലയുമൊക്കെ കെട്ടി തൂകുന്നതും ഈ ഉദ്ദേശത്തിലാണ്.
   
    

നമ്മൾ ചുമ്മാ കെട്ടി വെയ്ക്കുന്ന ഈ തുണിക്കഷ്ണങ്ങൾ ഒരുപാട് പേരുടെ വിശ്വാസമാണെന്നും കൂടി കാണിക്കാനാണ് ഞാൻ ഇതിവിടെ പങ്കു വെച്ചത്.
നിങ്ങൾക്കിത് പുതിയ അറിവായിരുന്നുവെങ്കിൽ അതിൽ പരം സന്തോഷമില്ല.
already അറിയുന്നതായിരുന്നുവെങ്കിൽ കൂടുതൽ അറിവ് പങ്കുവെക്കാട്ടോ ...😇


                                                       -രേഷ്-

 

Comments

Post a Comment

Popular posts from this blog

നുറുങ്ങുകൾ

വായിക്കപ്പെടേണ്ടത്.

ഗന്ധം