കുട്ടിക്കാലത്തെ കള്ളങ്ങൾ
"ഡീ......രേവതി പല്ലുതേച്ചോ നീ?"
"ആ.....തേച്ചു...."
"ങാ എന്ന വന്നു ചായ കുടിക്ക്.."
നിശബ്ദത.
"മോളെ......."
പിന്നേം നിശബ്ദത.
"രേവതി മോളെ..."
ഇല്ലാ പിന്നെയും നിശബ്ദത.
"ഡീ രേവതി മോളെ.... നിനക്കു ചെവി ഇല്ലേ........"
"ങാ ന്താ മ്മാ..."
"നീ എവിടർന്നു .."
"ടി.വി കാണുവാർന്നു.."
"ആഹാ അപ്പൊ ടി.വി വെച്ചിടാണ് മിണ്ടാട്ടമില്ലാഞ്ഞത്..ലെ?"
"മ്മ...ചായ ഇല്ലേ?"
"ആഹാ അപ്പൊ നേരത്തെ ഞാൻ ചായ എന്നാണല്ലേ പറഞ്ഞത് അക്ഷരോന്നും മാറീട്ടിലാലോ ?"
"ഹി ഹി ഹി..ഞാൻ കേട്ടിലമ്മ..."
"ങും നാക്ക് നീട്ടിയെ..."
"ന്താമ്മാ.....ഞാൻ നാക്കു വടിചേന്നു...."
"നാവു നീട്ടിയേ മര്യാദക്ക്..."
"ഒന്ന് പോണിണ്ടോ ...."
"ഹാ അപ്പൊ നാക്കു വടിച്ചിട്ടില്ലിന്നു കള്ളിപ്പെണ്ണേ...അച്ഛനോട് പറയണ്ടേൽ മര്യാദക്ക് പോയി ക്ലീനാക്കി വാ കുഞ്ഞേ..."
"അമ്മ...വൈകുന്നേരം ചെയ്തോളാ.....പ്ളീസ്...."
"നോ..നോ.. ഇപ്പൊ ചെയ്യ്.. നാവു വടിച്ചിലെങ്കിൽ കാൻസർ വരും പറഞ്ഞേക്കാം..."
"കാൻസറോ....മ്മ്മ് പിന്നെ,,,,"
"ഊവാ...കാര്യമായിട്ട് പറയുവാ ഈ വായിൽ കാൻസർ വരുന്നത് തന്നെ നാക്ക് വടിക്കാതോണ്ടാ.."
"പിന്നെ.. എന്നിട് ഞാൻ കേട്ടീലാലോ .."
"ഞാൻ പത്രത്തിൽ കണ്ടതാ..അല്ലാടി ആരോഗ്യമാസികയിൽ ഉണ്ടാർന്നു....നിനക്ക് അതൊന്നും മനസിലാവൂലാലോ.."
"സത്യമാണെങ്കിൽ ഓക്കേ..ഞാൻ ചെയ്യ ...പക്ഷെ എനിക്ക് കാട്ടി തരണം.."
"എന്ത്.. ?"
"ആരോഗ്യമാസികയിൽ വന്നത്.."
"ങ്ങ...അതൊക്കെ കാട്ടാം.. നീ ചെയ്തേച്ചും വാ...."
"ഹാ.."
"രേവതി..നിനക്കു കട്ടന്ചായക്ക് ചൂട് വേണ്ടല്ലോ..ലെ..?"
പിന്നേം നിശബ്ദത......
-രേഷ്-
note :ഇത് എന്റെ ചേട്ടന്റെ വീട്ടില് നടന്ന ഒരു conversation ആണ് ചേച്ചിയും മോളും തമ്മിൽ..ഞാൻ ഇത് എഴുതാൻ ഉണ്ടാർന്ന സാഹചര്യം,ഇത് കേട്ടപ്പോ പണ്ട് നമ്മളൊരു കുരുത്തക്കേട് കാട്ടാതിരിക്കാൻ 'അമ്മ പറഞ്ഞിരുന്ന കള്ളങ്ങളാർന്നു ഓർമ്മ വന്നത്.'അമ്മ മാത്രമല്ല മുത്തശ്ശിയും ചേട്ടനും ചേച്ചിയും അച്ഛനും അങ്ങനെ സകലമാന ആളുകളും നമ്മളെ കുറേ പറ്റിച്ചിട്ടിണ്ട്..
eg :കുഴിയാന വളർന്നു വലിയ ആന ആവുന്നത്,പിന്നെ orange/grape ഈ പഴം ഒകെ കഴിക്കുമ്പോ കുരു വിഴുങ്ങരുത് വിഴുങ്ങിയാൽ വയറ്റിൽ മരം മുളയ്ക്കും,അങ്ങനെ കുറേ ഉണ്ടല്ലോ......
i am sure that u also have these type of embarrassing moments in ur childhood..which creates confusion...in your current life...too !!!...so,plz share it..and LOL...
������
ReplyDeleteSchoolil povatha pillere police pidikumatre...:p
ReplyDeleteMoothavare chavittiya kaalil manth varum......etc...
ha...ha.. ith njn kettitila 😜😜
ReplyDelete