പേരാട്ടം
ഒരു പേര് തരുന്ന പൊല്ലാപ്പുകളേ ... കഴിഞ്ഞ ദിവസം ഊക്കനൊരു പണിക്കിട്ടിയതോണ്ട് പറയുവാ .. അതായത് , വേറെ ഒരാൾക്ക് കിട്ടേണ്ടീയിരുന്ന ചീത്തവിളികൾ ഒരു കൂട്ടുകാരിയുടെ വകതിരിവില്ലായ്മ കാരണം എനിക്ക് കേൾക്കേണ്ടി വന്നു . ശരിക്കും രണ്ടു ദിവസമെടുത്തു അതിൽ നിന്നൊന്നു മോചിതയാവാൻ . ഇനി ജനിക്കാൻ പോകുന്ന കുട്ടികൾക്കെങ്കിലും പേരൊക്കെ ഇത്തിരി അപൂർവ്വമാക്കണം എന്നാ എന്റെ പക്ഷം .( ചെല്ല പേര് പോലും എനിക്ക് പണിതന്നു ). വ്യതസ്ത നാമം ലഭിച്ചവർ മാതാപിതാക്കളോട് നന്ദി പറയാ .. എനിക്കെന്റെ പേരിഷ്ടമല്ല . അതുകൊണ്ട് തന്നെ ഞാൻ പലയിടത്തും എനിക്ക് തോന്നിയ പേരൊക്കെ ഇടും . ദേ ഈ ബ്ലോഗുൾപ്പെടെ അങ്ങനാ . എന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് ഒരു ഔപചാരികതയുടെ തിരുശേഷിപ്പാണ് എന്റെ പേര് . അത് പിന്നെ സ്കൂളിൽ ചേർത്തപ്പോഴും മാറ്റിയില്ല . ഞാൻ പോകുന്ന സ്ഥലത്തൊക്കെ വാൽനാമം മാത്രം വ്യതസ്തമാക്കി കുറേ ' എന്റെ പേരുകാർ ', അങ്ങനെ വട്ടപ്പേരുകൊണ്ട് ജീവിക്കേണ്ടി വന്ന പാവം ഞങ്ങൾ .!!!( ഇതേ അവസ്ഥ സംഭവിച്ചവർക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ടാകുമല്ലോ ?) ...