വായിക്കപ്പെടേണ്ടത്.
അടുത്തിടെ ഞാൻ അറിയുന്ന ഒരുപാട് പെൺകുട്ടികളുടെ മരണത്തിനു ഇടയാക്കിയത് ദാമ്പത്യ പ്രശ്നങ്ങളാണ്. അതിൽ കുറെയേറേ ഒക്കെ അത്മഹത്യകളും മാനസ്സിക പിരിമുരുക്കം മൂലവും.പെണ്ണിനെ കുറിച്ച് പരിചയപ്പെടുത്തെണ്ട കാര്യങ്ങൾ ചിലതുണ്ട്.അത് ഒരിക്കലും ആരും നമ്മുടെ സഹോദരന്മാരെ പഠിപ്പിക്കില്ല.9th ലേ ബയോളജിയിലെ 7അം പാഠം ഇന്നും പേജുകളും പാഠവും മാറി വരുന്നുണ്ടെങ്കിലും ചിരിപ്പിക്കുന്ന എന്തോ ആയി അത് തുടരുന്നു.പെണ്ണിന്റെ ഈ വേദന അറിയുന്ന ഒരാണും അവരെ ഉപദ്രവിക്കില്ല.ആദ്യം ഞാൻ ഉൾപ്പെടുന്ന പെൺ സമൂഹം ഇതൊക്കെ വളരുന്ന ആൺകുട്ടികളെ പഠിപ്പിക്കട്ടെ.അല്ലാതെ..കിട്ടാത്ത മീൻവറുത്തതിൽ നിന്നും മറ്റും സ്ത്രീകൾക്ക് സമത്വവും സുരക്ഷയും ഇല്ല എന്ന് ഉദ്ദാഹരിച്ചിട്ട് കാര്യമില്ല. ഒരു നല്ല അമ്മ ഒരിക്കലും ചീത്ത ആൺകുട്ടിയെ വളർത്തില്ല.പുരുഷോത്തമനാവാൻ അവനെ പഠിപ്പിക്കുകയും,അവളിലൂടെ യഥാർത്ഥ സ്ത്രീ ആരാണെന്നും ഏതാണെന്നും കാട്ടികൊടുക്കും.. അതിനൊരു സംഘടനയും വേണ്ട നല്ല അമ്മമാരുണ്ടായാൽ മതി. നല്ല അമ്മമാരുണ്ടാവട്ടെ.... ദാമ്പത്യ പ്രശ്നങ്ങളിൽ ആത്മഹൂതി ചെയ്യുന്ന സഹോദരിമാരില്ലാതിരിക്കട്ടെ... നല്ല ആൺസമൂഹമുണ്ടാകട്ടേ... എന്റെ സഹോദരന്മാർക്ക് സമർപ്പിച്ച്...