Posts

Showing posts from December, 2017

ചുവന്ന ചോക്കുകൊണ്ടുള്ള വൃദ്ധൻ.

Image
Note: ഒരു വായനക്കാരന്റെ പ്രത്യേക നിർദ്ദേശത്തിൽ എഴുതിയതാണിത്.but,ഡാവിഞ്ചിയുടെ പല ദുരൂഹതകളും അദ്ദേഹത്തിന്റെ മരണ ശേഷമാണ് പുറത്തു വന്നത്.അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആത്മഗതം പോലെ എഴുതുന്നതിൽ പരിമിതികൾ ഉണ്ട്.ശെരിയായില്ല എന്നാണ് എന്റെ ഒരു conclusion.so,just read this..,(and thank you dear brother for your encouragement like this. )

നിദ്രാവത്വം

ഒരു നീണ്ട സുഷുപ്തി...! വരം മാറി കിട്ടിയ കുംഭകർണ്ണനെ പോലെ. തൂലികയിൽ മഷി നിറയ്ക്കാതെ, വറ്റി..വറ്റി..! എഴുതുമ്പോൾ.. വാക്കുകൾ മുറിയുന്നു. ഇടറുന്നൊരു വലംകൈ. പലവേള പൂർണ്ണ വിരാമമിടാൻ ശ്രമിച്ചു. സ്വാധീനപ്പെട്ട് കുത്തി നീട്ടി...അർദ്ധവിരാമമായതും വിചിത്രം.! അവസ്സാനിപ്പിക്കാൻ..കഴിയില്ലൊരിക്കലും.. ഇതിവൾ തൻ മനസ്സ്. പക്ഷെ..നോക്കി നിൽക്കെ ക്ഷയിക്കുന്നതു താങ്ങാനാകാതെ- വൃദ്ധി തേടുമിവൾ.. ഇവൾ മാത്രം. എന്തിന്?.., വിയർപ്പുതുള്ളികളോ.. കണ്ണീരോ... സംശയം,നനഞ്ഞ കടലാസ്സിൻ ഇതളുകൾ. കൈതട്ടി തൂവിയ മഷികുപ്പി. തളർന്നിരിക്കും മുഖത്ത്- ഒഴുകിയെത്തിയ മഷി, അതിന്റെ ഗന്ധം! തോറ്റല്ലോ..ഇവൾ പിന്നെയും പിന്നെയും!.         -രേഷ്-

ആമേൻ

Image