Posts

Showing posts from March, 2018

വായിക്കപ്പെടേണ്ടത്.

 അടുത്തിടെ ഞാൻ അറിയുന്ന ഒരുപാട് പെൺകുട്ടികളുടെ മരണത്തിനു ഇടയാക്കിയത് ദാമ്പത്യ പ്രശ്നങ്ങളാണ്. അതിൽ കുറെയേറേ ഒക്കെ അത്മഹത്യകളും മാനസ്സിക പിരിമുരുക്കം മൂലവും.പെണ്ണിനെ കുറിച്ച് പരിചയപ്പെടുത്തെണ്ട കാര്യങ്ങൾ ചിലതുണ്ട്.അത് ഒരിക്കലും ആരും നമ്മുടെ സഹോദരന്മാരെ പഠിപ്പിക്കില്ല.9th ലേ ബയോളജിയിലെ 7അം പാഠം ഇന്നും പേജുകളും പാഠവും മാറി വരുന്നുണ്ടെങ്കിലും ചിരിപ്പിക്കുന്ന എന്തോ ആയി അത് തുടരുന്നു.പെണ്ണിന്റെ ഈ വേദന അറിയുന്ന ഒരാണും അവരെ ഉപദ്രവിക്കില്ല.ആദ്യം ഞാൻ ഉൾപ്പെടുന്ന പെൺ സമൂഹം ഇതൊക്കെ വളരുന്ന ആൺകുട്ടികളെ പഠിപ്പിക്കട്ടെ.അല്ലാതെ..കിട്ടാത്ത മീൻവറുത്തതിൽ നിന്നും മറ്റും സ്ത്രീകൾക്ക് സമത്വവും സുരക്ഷയും ഇല്ല എന്ന് ഉദ്ദാഹരിച്ചിട്ട് കാര്യമില്ല. ഒരു നല്ല അമ്മ ഒരിക്കലും ചീത്ത ആൺകുട്ടിയെ വളർത്തില്ല.പുരുഷോത്തമനാവാൻ അവനെ പഠിപ്പിക്കുകയും,അവളിലൂടെ യഥാർത്ഥ സ്ത്രീ ആരാണെന്നും ഏതാണെന്നും കാട്ടികൊടുക്കും.. അതിനൊരു സംഘടനയും വേണ്ട നല്ല അമ്മമാരുണ്ടായാൽ മതി. നല്ല അമ്മമാരുണ്ടാവട്ടെ.... ദാമ്പത്യ പ്രശ്നങ്ങളിൽ ആത്മഹൂതി ചെയ്യുന്ന സഹോദരിമാരില്ലാതിരിക്കട്ടെ... നല്ല ആൺസമൂഹമുണ്ടാകട്ടേ... എന്റെ സഹോദരന്മാർക്ക് സമർപ്പിച്ച്...

ഭയം

Image
                               നാവിൽ ജലമിറങ്ങി വറ്റി പോയ അവസ്ഥ. വാ പിളർന്നിറ്റു ശ്വാസത്തിനായ് വെമ്പുന്നു. കരയുന്നില്ല ഞാൻ, ഈ ഹൃദയതാളത്തിന്- ഉടുക്കു കൊട്ടലിൻ സാമ്യത! ഇരുട്ടിലല്ല ഞാൻ, ഇവിടെ  പകലിൻ വേവും ചൂടും വെളിച്ചവും! ചുവന്ന ചായത്തോട് പോലും വെറുപ്പ്,ഭയം! അതും ചോരയോ?...അതേ, ചോരയാണത് എന്നെ തകർക്കും ഭയം. കത്തിയാൽ സ്വയം മുറിവുവരുത്തുന്നവരേ., ഇതിലെന്താനന്ദം?? ദേഹമാകെ വരഞ്ഞു നിൻ അമർഷത്തെ കുറയ്ക്കാൻ വേറെ വഴിയേതുമില്ലേ?? ഇവിടെ ഞാൻ ഉത്തരമില്ലാ നൂറായിരം ചോദ്യങ്ങളിൽ. തീരുമാനം നല്ലതോ?വ്യക്തമല്ല! എൻ അമർഷത്തെ ചെറുക്കാൻ വഴിയേതുമില്ലേ..? നോക്കൂ..ഇതാ ഞാൻ അമർഷത്തെ വളർത്തി ഭയമാക്കി. ഈ മിഥ്യാ ലോകത്ത്- എന്റെ ഭയം മാത്രം സത്യം! ഈ വേദനയും സത്യം! നിൻ വേദനയ്ക്ക് എന്നുടേതിനേക്കാൾ..മൂർച്ചയാവാം എന്റെ വേദനയാണെന്റെ ഭയം. ആ ഭയമോ അത് ഞാനും. ഞാൻ മരിക്കുകിൽ ഒപ്പം മരിക്കുന്ന നിഴലാണെൻ ഭയം. -രേഷ്-